'അവര്‍ നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാത്തവര്‍'; ജപ്പാന്റെ അട്ടിമറി വിജയത്തില്‍ സ്പാനിഷ് പരിശീകന്‍

ജപ്പാനോടേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ പ്രതികരണവുമായി സ്പെയ്ന്‍ പരിശീലകന്‍ ലൂയിസ് എൻറിക്. ടീമിന്റെ പ്രകടനത്തില്‍ താന്‍ സന്തുഷ്ടനല്ലെന്നും എന്നാല്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെ വിമാനം പോലെ പറക്കുന്ന ജപ്പാന്‍നിരയെ പിടിച്ചു കെട്ടുക എളുപ്പമല്ലായിരുന്നെന്നും എൻറിക് പറഞ്ഞു.

ഞാന്‍ സന്തുഷ്ടനല്ല. ജയിക്കണം എന്നായിരുന്നു. എന്നാല്‍ അഞ്ച് മിനിറ്റില്‍ ജപ്പാന്‍ രണ്ട് ഗോള്‍ നേടി. ഇതോടെ ഞങ്ങള്‍ തകര്‍ന്നു. ആദ്യ പകുതിയില്‍ ഞങ്ങള്‍ക്ക് ഭീഷണികളൊന്നും ഉണ്ടായില്ല. രണ്ടം പകുതിയില്‍ കരുതലോടെ നീങ്ങാനാണ് ഞാന്‍ കളിക്കാരോട് പറഞ്ഞത്.

ജപ്പാന്‍ പോലൊരു ടീമിന് ഒന്നും നഷ്ടപ്പെടാനില്ലാതെ നില്‍ക്കുമ്പോള്‍ വിമാനം പോലെ അവര്‍ പറക്കും. എന്നാല്‍ ഞങ്ങള്‍ തകര്‍ന്നു. അവര്‍ക്ക് രണ്ട് ഗോള്‍ കൂടി നേടാമായിരുന്നു. ഞാന്‍ ഒരര്‍ഥത്തിലും സന്തുഷ്ടനല്ല.

നമ്മള്‍ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. എന്നാല്‍ ഇവിടെ ആഘോഷിക്കാന്‍ ഒന്നുമില്ല. ജപ്പാന്‍ മുന്‍പിലായ സമയം ഒരുഘട്ടത്തില്‍ തനിക്ക് ഹൃദയാഘാതം വരുമെന്ന് തോന്നി. ജര്‍മനി-കോസ്റ്ററിക്ക മത്സരത്തില്‍ താന്‍ ശ്രദ്ധ കൊടുക്കുന്നുണ്ടായിരുന്നില്ലെന്നും എൻറിക് പറഞ്ഞു.

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്‍ സ്‌പെയിനെ അട്ടിമറിച്ചത്. ആദ്യപകുതിയില്‍ ഒരു ഗോളിനു പിന്നിലായിരുന്ന ജപ്പാന്‍, രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ മൂന്നു മിനിറ്റിനിടെ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് സ്‌പെയിനെ വീഴ്ത്തിയത്.

പകരക്കാരനായി ഇറങ്ങിയ റിറ്റ്‌സു ഡൊവാന്‍ (48ാം മിനിറ്റ്), ആവോ ടനാക (52ാം മിനിറ്റ്) എന്നിവരാണ് ജപ്പാനായി ഗോള്‍ നേടിയത്. അല്‍വാരോ മൊറാട്ട (11ാം മിനിറ്റ്)യാണ് സ്‌പെയിനിന്റെ ഗോള്‍ നേടിയത്. ജയത്തോടെ ജപ്പാന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ഡിസംബര്‍ അഞ്ചിന് അല്‍ ജനൗബ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ