സച്ചിന്റെ പെനാലിറ്റി സേവാണ് മത്സരത്തിലേക്ക് ഞങ്ങളെ തിരികെ കൊണ്ടുവന്നത്, അതോടെ എല്ലാവരും ആവേശത്തിലായി: ഇവാന്‍ വുകോമനോവിച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒഡീഷയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സ്. ഈ സീസണിലാദ്യമായി കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ കളത്തിലിറങ്ങിയ മത്സരത്തില്‍ ആവേശകരമായി വരവേല്‍പ്പൊരുക്കി മഞ്ഞപ്പടയും കളം നിറഞ്ഞു. യുവ ഗോള്‍കീപ്പര്‍ സച്ചിന്റെ പെനാലിറ്റി സേവാണ് മത്സരത്തിലേക്ക് തങ്ങളെ തിരികെ കൊണ്ടുവന്നതെന്ന് ഇവന്‍ മത്സരത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ആദ്യ പകുതിയില്‍ ഞങ്ങള്‍ക്ക് നല്ല നിമിഷങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വൈകാരികമായ തലത്തിലും ആദ്യ പകുതിയില്‍ കളിക്കാര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ചില പിഴവുകള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് തിരുത്തി മുന്നേറേണ്ടി വന്നു. പെനാലിറ്റി സേവ് ചെയ്തതിനു ശേഷം കളിക്കാര്‍ മാനസീകമായി ആവേശത്തിലായി. പെനാലിറ്റി സേവ് ഉള്‍പ്പെടെ ഞങ്ങളുടെ യുവ ഗോള്‍കീപ്പര്‍ സച്ചിന്റെ പ്രകടനം മികച്ചതായിരുന്നു. ശേഷം കളിക്കാര്‍ക്ക് ഗ്രിപ് ലഭിക്കുമ്പോള്‍, ആരാധകരുടെ പിന്‍ബലം ലഭിക്കുമ്പോള്‍, എല്ലാം മാറി.

ബ്ലാസ്റ്റേഴ്സ് ഒരു മികച്ച ടീമാണ്. ആ ടീമിന് നിങ്ങളെ പല തരത്തില്‍ അത്ഭുതപ്പെടുത്താന്‍ കഴിയും. അയ്മനും അസറും ഉള്‍പ്പെടെ മികച്ച യുവതാരങ്ങളെ കേരളാ ബ്ലാസ്റ്റേഴ്സ് പടുത്തുയര്‍ത്തിയിട്ടുണ്ട്. പ്രത്യേകിച്ചും പ്രാദേശീക തലത്തില്‍ നിന്ന്. എല്ലാ പൊസിഷനിലും പ്രാദേശികതലത്തില്‍ നിന്നുള്ള കളിക്കാരുള്ള സീസണാണിത്. ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ നമുക്ക് നമുക്ക് അഭിമാനം തോന്നും. നമ്മുടെ കുടുബത്തിന് അഭിമാനം തോന്നും.

ടീമിന്റെ യുവതാരങ്ങള്‍ വളര്‍ന്ന് മുന്‍നിരയിലേക്ക് ഉയര്‍ന്നുവന്ന് ഗുണങ്ങള്‍ കാണിക്കുമ്പോള്‍ നമുക്ക് അഭിമാനം തോന്നും. അവര്‍ മുന്നേറി പിച്ചില്‍ ആരാധകര്‍ക്ക് മുന്നില്‍ കളിക്കുമ്പോഴുള്ള വികാരം വിലമതിക്കാനാകാത്തതാണ്. ഒരു പരിശീലകനെന്ന നിലയില്‍ അതിന് സാക്ഷിയാക്കുന്നതില്‍ സന്തോഷമുണ്ട്- ഇവാന്‍ പറഞ്ഞു.

Latest Stories

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”

എംജി സർവകലാശാലയുടെ ഓണററി ഡോക്ട‌റേറ്റ് നടൻ മമ്മൂട്ടിക്ക്

'എന്റെ പൊന്നു ടിനി... നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്, അൻസിബയോടും കൂടിയാണ്'; അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് നടൻ സുധീർ

അട്ടപ്പാടി മധു വധക്കേസ്: ശിക്ഷ വർദ്ധിപ്പിച്ച് ഹെെക്കോടതി; 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി

'എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയത്, പത്ത് മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യം'; വിമർശിച്ച് വി ഡി സതീശൻ

ഗുരുവായൂരിൽ 1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്; ഒരു ഭക്തന്റെയും ദർശനം തടസ്സപ്പെടുത്തിയിട്ടില്ല; ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് കൂടി ദയവ് ചെയ്തു പറയരുത്: വി ഡി സതീശൻ