ബ്ലാസ്‌റ്റേഴ്‌സ്-ഡല്‍ഹി മത്സരത്തിന് പത്ത് മിനിറ്റ് എക്‌സ്ട്രാ ടൈം, കാരണം ഇതാണ്

കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസ് മത്സരത്തിന് പത്ത് മിനിറ്റാണ് എക്‌സ്ട്രാ ടൈം നല്‍കിയത്. റഫറിമാര്‍ ആദ്യം നല്‍കിയ നാല് മിനിറ്റ് എക്‌സ്ട്രാ ടൈമില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പരിക്കുമായി ഗ്രൗണ്ടില്‍ വീണു കിടന്നു. ഇതില്‍ രോഷാകുലനായ ഡല്‍ഹി കോച്ച് മിഗുവല്‍ ആങ്ക്വല്‍ പോര്‍ച്ചുഗല്‍ പ്രതിഷേധം ഉയര്‍ത്തുകയും ഗ്രൗണ്ടില്‍ ബഹളം വെയ്ക്കുകയും ചെയ്തു. ടെലിവിഷന്‍ ചാനല്‍ ഇത് സംപ്രേഷണം ചെയ്തില്ലെങ്കിലും ഡല്‍ഹി കോച്ചിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മത്സരം നൂറാം മിനിറ്റിലേക്ക് നീണ്ടത്.

94ാം മിനിറ്റില്‍ അവസാനിക്കേണ്ട മത്സരം ഡല്‍ഹി പരിശീലകന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് നൂറാം മിനിറ്റിലേക്ക് നീണ്ടത്. 101ാം മിനിറ്റിലാണ് റഫറി ഫൈനല്‍ വിസില്‍ മുഴക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഉയര്‍ത്തിയ രണ്ടു ഗോളുകള്‍ക്ക് ഈക്വലൈസര്‍ നേടുക എന്ന ശ്രമത്തിലാണ് ഡല്‍ഹി കോച്ച് ഗ്രൗണ്ടില്‍ തര്‍ക്കമുണ്ടാക്കിയതും മത്സരം ആറു മിനിറ്റിലേറെ നീട്ടിയതും.

പോയിന്റ് പട്ടികയില്‍ ഏറ്റവും ഒടുവില്‍ നില്‍ക്കുന്ന ഡല്‍ഹി ഡൈനാമോസിന് ഈ മത്സരം ജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ പത്തു പോയിന്റുമായി ഒമ്പതാമത് നില്‍ക്കുന്ന നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിന് ഒപ്പമെത്താമായിരുന്നു. നിലവില്‍ ഏഴു പോയിന്റുമായി പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ഡല്‍ഹിയുടെ സ്ഥാനം. 17 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥാനം.

Latest Stories

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!