ഡല്‍ഹിക്കെതിരെ ജെംഷഡ്പൂരിന് ഐ.എസ്.എല്‍ 2017ലെ ആദ്യ ജയം

ഡല്‍ഹിക്കെതിരെ ജെംഷഡ്പൂരിന് ഐഎസ്എല്‍ 2017ലെ ആദ്യ ജയം നേടി. ഡെല്‍ഹിയുടെ ഹോം ഗ്രൗണ്ടിലെ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്ന ജെംഷെഡ്പുരിന്റെ ജയം.

മെഹ്താബ് ഹൊസൈന്റെ പാസില്‍ നിന്ന് ഇസു അസൂക്കയാണ് 61-ാം മിനിറ്റില്‍ മത്സരത്തിന്റെ ഫലം നിര്‍ണയിച്ച ഗോള്‍ സ്വന്തമാക്കിയത്. അതേ സമയം 59-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ജെംഷഡ്പുറിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ആന്ദ്രെ ബിക്കി എടുത്ത കിക്ക് ഡല്‍ഹി ഗോള്‍കീപ്പര്‍ അല്‍ബിനോ ഗോമസ് അനായസകരമായി തടഞ്ഞു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഇസു അസൂക്ക സ്‌കോര്‍ ചെയ്ത് ജെംഷെഡ്പൂരിന്റെ നിരാശ മാറ്റി.

പകുതി സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ഡെല്‍ഹിക്കായിരുന്നു കളിയില്‍ വ്യക്തമായ മേല്‍ക്കൈ. കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതും അവര്‍ക്കുതന്നെ. എന്നാല്‍, അതൊന്നും ഗോളവസരങ്ങളാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ഐഎസ്എലില്‍ നാല് കളികളില്‍ ഒരു ജയം മാത്രമാണ് ഡല്‍ഹിക്ക് നേടാനായത്. രണ്ട് കളികള്‍ തോറ്റു. മൂന്ന് പോയന്റാണ് അവര്‍ക്കുള്ളത്. ഒരു കളിയും തോറ്റിട്ടില്ലാത്ത ജംഷഡ്പുരിന് ഇന്നത്തെ ജയത്തോടെ&ിയുെ; ആറ് പോയിന്റായി. മൂന്ന് കളികള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

Latest Stories

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'