അർജന്റീനയിൽ നിന്നും മറ്റൊരു പ്രതിരോധ താരത്തെ കൂടെ സ്വന്തമാക്കി ഇന്റർമയാമി; ആവേശത്തിൽ ഫുട്ബോൾ ആരാധകർ

നിലവിൽ ലോക ഫുട്ബോളിൽ ഏറ്റവും മികച്ച താരങ്ങൾ അടങ്ങുന്ന ടീം അത് അർജന്റീന ആണ്. ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് അർജന്റീനയിൽ നിന്നും മറ്റൊരു താരത്തെക്കൂടി ഇന്റർമയാമി സ്വന്തമാക്കിയിട്ടുണ്ട്. ലയണൽ മെസി വന്നതിൽ പിന്നെ ടീമിലേക്ക് യുവ താരങ്ങൾ അടിച്ച് കേറി വരികയാണ്. അത് ടീമിന് നന്നായി ഗുണം ചെയ്യുന്നുമുണ്ട്. പ്രതിരോധ താരമായ ഡേവിഡ് മാർട്ടിനസിനെയാണ് ഇന്റർമയാമി സ്വന്തമാക്കിയിട്ടുള്ളത്. അർജന്റീനയിൽ ജനിച്ചെങ്കിലും, പക്ഷേ പരാഗ്വയുടെ ദേശീയ ടീമിനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. നേരത്തെ അർജന്റീനയുടെ അണ്ടർ 17 ടീമിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. പിന്നീട് പരാഗ്വയെ ഈ താരം തിരഞ്ഞെടുക്കുകയായിരുന്നു.

ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് താരം മെസ്സിയുടെ ക്ലബ്ബിലേക്ക് എത്തിയിട്ടുള്ളത്. അത് കൊണ്ട് താരം ടീമിൽ സ്ഥിരമായ കളിക്കാരൻ ആയിരിക്കില്ല. അതിനുശേഷം വേണമെങ്കിൽ സ്ഥിരപ്പെടുത്താനുള്ള ഓപ്ഷനും ക്ലബ്ബിന് ലഭ്യമാണ്. ഡേവിഡ് മാർട്ടിനെസ് ഇതുവരെ അർജന്റീനയിൽ മാത്രമാണ് കളിച്ചിട്ടുള്ളത്. 2018 ലാണ് പ്രൊഫഷണൽ അരങ്ങേറ്റം താരം കുറിച്ചത്. ആകെ 118 മത്സരങ്ങൾ ഡിഫൻഡർ കളിച്ചു കഴിഞ്ഞു. 2021ലെ കോപ്പ അമേരിക്കയിൽ പരാഗ്വയുടെ ദേശീയ ടീമിനുവേണ്ടി ഈ താരം കളിച്ചിട്ടുണ്ട്. അന്ന് 11 മത്സരങ്ങൾ കളിച്ച മാർട്ടിനസ് ഒരു ഗോളും നേടിയിട്ടുണ്ട്.

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ഇന്റർമയാമി നടത്തിക്കൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയിൽ അവർ തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. മെസ്സിയുടെയും സുവാരസിന്റെയുമൊക്കെ അഭാവത്തിലുംമികച്ച പ്രകടനമാണ് ക്ലബ് തുടരുന്നത്. കോപ്പയിൽ കപ്പ് നേടിയതിനു ശേഷം മെസി ഗുരുതരമായ പരിക്കിന്റെ പിടിയിലാണ്. ഫൈനൽ മത്സരത്തിന്റെ ആദ്യ പകുതിയിൽ മെസിയുടെ കാലിനു പരിക്ക് ഏറ്റിരുന്നു. അത് അപ്പോൾ കാര്യം ആക്കാതെ താരം മത്സരം തുടർന്നു. എന്നാൽ രണ്ടാം പകുതിയിൽ വേദന സഹിക്കാനാവാതെ മെസി കളം വിട്ടു. പക്ഷെ മെസി ഇല്ലെങ്കിലും ടീമിലെ മറ്റു താരങ്ങൾ എല്ലാവരും തന്നെ മികച്ച ഫോമിലായിരുന്നു കളിച്ചു കൊണ്ടിരുന്നത്. അതിന്റെ ഫലമായിട്ടാണ് തുടർച്ചയായി രണ്ടാം തവണയും അർജന്റീന കോപ്പ അമേരിക്കൻ ട്രോഫി ഉയർത്തി തങ്ങളുടെ ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്.

Latest Stories

ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തുടരുന്നിടത്തോളം കാലം രാജ്യത്തിന് അമേരിക്കയുടെ പിന്തുണയുണ്ടാകും: ഡൊണാൾഡ് ട്രംപ്

യുഎസ്-ഇറാൻ സമാധാന കരാര്‍ ഇസ്രായേലിന് ഭീഷണി; മുന്നറിപ്പ് നല്‍കി ഇസ്രയേലിന്റെ യുഎന്‍ അംബാസഡർ

'നിയമവിരുദ്ധ കാര്യങ്ങൾക്കും, കോപ്പിറൈറ്റ് ഉള്ള കണ്ടെന്റുകൾ പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നു'; ടെലഗ്രാം ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ മറുപടി സമർപ്പിച്ച് കേന്ദ്രം

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ സംഭവം; സർക്കാർ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു, യുവതിയെ ബലാത്സം​ഗത്തിന് ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് മൊഴി

രാസവളത്തിന്റെയും കീടനാശിനിയുടെയും ഉപയോഗം കാരണം വൃക്കരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിച്ചു; പ്രകൃതിദത്ത കൃഷിയിലേക്ക് മടങ്ങണമെന്ന് യോഗി ആദിത്യനാഥ്

ഒരു സ്ത്രീസമൂഹത്തിന്റെ നിശ്ശബ്ദ പരാജയം, തൊഴിലാളി രാഷ്ട്രീയത്തിന്റെ ആത്മവഞ്ചന; അദൃശ്യരാക്കപ്പെട്ട കശുവണ്ടിത്തൊഴിലാളികള്‍, ഒരു വ്യവസായത്തിന്റെ തകര്‍ച്ച

അൻസിബയുടെ പരാതി; ഹർജി കോടതി ഫയലിൽ സ്വീകരിച്ചു, 24നകം പൊലീസ് മറുപടി നൽകണമെന്ന് കോടതി

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന, സിസിടിവിയും സന്ദർശക രജിസ്റ്ററും ശേഖരിച്ചു

'ബസിൽ വിദ്യാർത്ഥികളെ കയറ്റാതിരുന്ന സംഭവം'; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്, കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു