അവസാനം ലെവൻഡോവ്‌സ്‌കി വരെ പറയും നീ എന്നെ അധികം ആഘോഷിക്കേണ്ട എന്ന്, ഓന്ത് നിറം മാറുമോ ഇതുപോലെ ; ഗാലറിയിൽ നിന്നുള്ള ഒരു വൈറൽ വീഡിയോ

ശനിയാഴ്ച സൗദി അറേബ്യയ്‌ക്കെതിരായ ഫിഫ ലോകകപ്പ് 2022 മത്സരത്തിൽ പോളണ്ട് അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ നേതൃത്വത്തിലുള്ള ടീം 2-0 ന് ജയിച്ച് അടുത്ത റൗണ്ടിലേക്ക് മാർച്ച് ചെയ്യുന്നതിന്റെ അടുത്തെത്തിയപ്പോൾ സൗദി ഫിനീഷിംഗിലെ പോര്യ്മ കാരണമാ മത്സരം തോറ്റത്. ലെവൻഡോവ്‌സ്‌കി തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടിയെന്നും ഈ മത്സരത്തിന്റെ പ്രത്യേകതയായി പറയാം.

ലെവൻഡോസ്‌കി ഒരു ഗോൾ രജിസ്റ്റർ ചെയ്തയുടൻ, സ്റ്റാൻഡിലുണ്ടായിരുന്ന ഒരു സൗദി അറേബ്യൻ ആരാധകൻ തന്റെ ജേഴ്‌സി മാറ്റി പോൾഡ് ജേഴ്സി അണിഞ്ഞത് ക്യാമറ കാനുകൾ ഒപ്പിയെടുത്തു. ആരാധകൻ തന്റെ ജഴ്‌സി മാറ്റുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ജേഴ്‌സി മാറ്റിയ ശേഷം ആരാധകൻ നൃത്തം ചെയ്യാൻ തുടങ്ങി, ഒപ്പം ലെവൻഡോവ്‌സ്‌കിയെ പ്രോത്സാഹിപ്പിക്കുന്നതും കാണാമായിരുന്നു. അർജന്റീനക്ക് എതിരായ ജയത്തോടെ സൗദിക്ക് കുറെ ‘ പ്രത്യേക ‘ ഫാൻസ്‌ വന്നു എന്നും ഒരു തോൽവി കഴിഞ്ഞാൽ അവരൊക്കെ പോകുമെന്നും ഒരു ആരാധകൻ ഓർമിപ്പിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ