ആകെ മാറി; ബ്ലാസ്‌റ്റേഴ്‌സ് അത്ഭുതപ്പെടുത്തിയെന്ന് ഇതിഹാസ താരം

ഒടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് അഭിനന്തന പൂച്ചെണ്ടുമായി മുന്‍ ഇന്ത്യന്‍ നായകന്‍ ഐഎം വിജയന്‍. മലയാള മനോരമയില്‍ എഴുതിയ തന്റെ കോളത്തിലാണ് വിജയന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയെ പ്രശംസിച്ചത്.

ബ്ലാസ്റ്റേഴ്‌സ് മികച്ച രീതിയില്‍ പന്തുതട്ടിയത് സന്തോഷിപ്പിച്ചതായി പറഞ്ഞ വിജയന്‍ കഴിഞ്ഞ രണ്ട് മത്സരത്തില്‍ നിന്നും വ്യത്യസ്തമായി ബ്ലാസ്റ്റേഴ്‌സ് മികച്ച കളിയാണ് പുറത്തെടുത്തതെന്നും വിയിരുത്തി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ സമനിലയായിപ്പോയതാണ് ഏക നിരാശയെന്നും വിജയന്‍ എഴുതുന്നു.

നേരത്തെ ബ്ലാസ്‌റ്റേഴ്‌സിനെ രൂക്ഷമായി വിമര്‍ശിച്ച് വിജയന്‍ രംഗത്ത് വന്നത് ആരാധക രോഷം ഏറ്റുവാങ്ങിയിരുന്നു.

വിജയന്റെ കോളം ഇവിടെ വായിക്കാം

ടീം സെറ്റായി തുടങ്ങിയെന്നതും കളി ഉഷാറായി എന്നതും സന്തോഷം പകരുന്നു. കഴിഞ്ഞ രണ്ടു കളികളില്‍ കണ്ടപോലെയായിരുന്നില്ല ഇന്നലെ ബ്ലാസ്റ്റേഴ്‌സിന്റെ കളി. പക്ഷേ ജയിക്കാമായിരുന്ന കളി, അതും സ്വന്തം തട്ടകത്തില്‍ സമനിലയായിപ്പോയി എന്നതു നിരാശ തന്നെ. ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ ക്ലിനിക്കല്‍ മികവുള്ള ഒന്നായിരുന്നു. റിനോയുടെ ക്രോസ് ഒന്നാംതരം. റിനോയ്ക്ക് ബോള്‍ കൃത്യമായി എത്തിച്ച ബെര്‍റ്റോവിന്റെ പാസ് അദ്ദേഹത്തിന്റെ ക്ലാസും പരിചയ സമ്പത്തും കാട്ടിത്തരുന്നതായിരുന്നു.

അത്തരത്തിലുള്ള വേറെയും മനോഹര പാസുകള്‍ കാണാനായി ബെര്‍ബറ്റോവില്‍നിന്ന്. മധ്യനിരയില്‍ ജാക്കിചന്ദ് സിങ്ങും അധ്വാനിച്ചുകളിച്ചു.

മധ്യനിരയും മുന്നേറ്റ നിരയും ഈ സീസണില്‍ ആദ്യമായി ഉണര്‍ന്നു കളിച്ചു കണ്ടു എന്നതുതന്നെ സന്തോഷകരം. പ്രതിരോധ നിരക്കാര്‍ കഴിഞ്ഞ കളികളിലേതു പോലെ ഗംഭീരമായി. ഒരു തവണയേ അവര്‍ക്കു കാര്യമായി പിഴച്ചുള്ളൂ. പക്ഷേ അതിനു കൊടുക്കേണ്ടി വന്ന വില!

Latest Stories

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും