ബ്ലാസ്റ്റേഴ്സ് കലിപ്പടക്കും,അവന്‍ ഗോളുമടിക്കും

ഗോവയ്‌ക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍. കഴിഞ്ഞ തവണ നേരിട്ട തോല്‍വിക്ക് മറുപടി നല്‍കാന്‍ ബ്ലാസ്റ്റേഴ്‌സിനാകുമെന്നാണ് വിജയന്‍ പറയുന്നത്.

കേരളത്തിന്റെ സൂപ്പര്‍താരം സി.കെ വിനീത് ഇന്ന് ഗോളടിക്കുമെന്നും വിജയന്‍ പറഞ്ഞു. സ്വന്തം ആരാധകര്‍ക്കു മുന്നില്‍ നടക്കുന്ന മത്സരത്തില്‍ വിനീതിന്റെയും ബ്ലാസ്റ്റേഴ്‌സിന്റേയും വന്‍ തിരിച്ചുവരവ് സംഭവിക്കുമെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു.ന്യൂസ് 18 ചാനലിനോട് സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ മുന്‍ താരം.

ഗോവയില്‍ ആദ്യ മത്സരത്തില്‍ ഏറ്റ തോല്‍വിക്ക് സ്വന്തം ഗ്രൗണ്ടില്‍ കണക്കു തീര്‍ക്കാനൊരുങ്ങിത്തന്നെയാണ്് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. ഫെറാന്‍ കൊറോമിനാസിന്റെ ഹാട്രിക് അടക്കം അഞ്ച് ഗോളുകള്‍ ഗോവ അടിച്ചു കൂട്ടിയ മത്സരത്തില്‍ 2-5നായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. ആ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടുകൂടിയായിരിക്കും ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ