ബാഴ്‌സ സെറ്റ് ആയില്ല; ഇൽകൈ ഗുണ്ടോഗാൻ വീണ്ടും മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

ഇൽകൈ ഗുണ്ടോഗാൻ വീണ്ടും മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. 2025 ജൂൺ വരെ സാധുതയുള്ള കരാറിലാണ് ബാഴ്‌സലോണയിൽ നിന്നും ഗുണ്ടോഗാൻ സിറ്റിയിലേക്ക് തിരിച്ചു വരുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലെ ക്ലബ്ബുകൾ തമ്മിലുള്ള പോസിറ്റീവ് ചർച്ചകൾക്ക് ശേഷമാണ് ധാരണയിലെത്തിയത്. മാഞ്ചസ്റ്റർ സിറ്റി ബോസ് പെപ് ഗാർഡിയോള സമ്മതം മൂളിയ സാഹചര്യത്തിലാണ് ഗുണ്ടോഗാൻ വീണ്ടും മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത്. ചുരുക്കത്തിൽ ഗുണ്ടോഗൻ സൗജന്യമായി ബാർസ വിടും.

ഇന്നലെ ഗുണ്ടോഗാൻ തന്റെ ഇന്റർനാഷണൽ കരിയറിൽ നിന്നും വിരമിച്ചിരുന്നു. ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന കരിയർ അവസാനിപ്പിച്ച താരം ജർമനിയുടെ കൂടെ നാല് പ്രധാന ടൂർണമെൻ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. ശാരീരികവും മാനസികവുമായ ക്ഷീണമാണ് 33കാരനായ മിഡ്ഫീൽഡർ തൻ്റെ കരിയറിലെ അനിവാര്യമായ ചുവടുവെപ്പിലേക്ക് നയിച്ചതെന്ന് വെളിപ്പെടുത്തി. “ചിന്തയുടെ ഒരു കാലഘട്ടത്തിന് ശേഷം, ദേശീയ ടീമിനൊപ്പം എൻ്റെ യാത്ര അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു,” ഗുണ്ടോഗാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

തൻ്റെ രണ്ട് വർഷത്തെ കരാർ 12 മാസത്തേക്ക് കൂടി നീട്ടി 2026 വരെ ഗുണ്ടോഗൻ ബാഴ്‌സലോണയുമായി ഈയിടെ കരാർ ഒപ്പിട്ടിരുന്നു. ബാഴ്‌സലോണയിൽ ഗുണ്ടോഗൻ്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ ശനിയാഴ്‌ച നടന്ന വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ജർമൻ ക്യാപ്റ്റൻ പങ്കെടുത്തിരുന്നില്ല. ഹെഡ് കോച്ച് ഹാൻസി ഫ്ലിക്ക് മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു: “സീസണിനുമുമ്പ് അയാൾക്ക് എങ്ങനെ തോന്നുന്നു” എന്നതിനെക്കുറിച്ച് മിഡ്ഫീൽഡറോട് സംസാരിച്ചിരുന്നു.

ട്രാൻസ്ഫർ ഗുരു ഫാബ്രിസിയോ റൊമാനോയാണ് ഇൽകൈ ഗുണ്ടോഗാൻ വീണ്ടും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വരുന്ന വാർത്ത പുറത്ത് വിട്ടത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ജർമ്മൻ താരം ക്യാമ്പ് നൗവിലേക്ക് മാറിയത്. ബാഴ്‌സയ്‌ക്കൊപ്പമുള്ള തൻ്റെ അരങ്ങേറ്റ സീസണിൽ, 33-കാരൻ മത്സരങ്ങളിലുടനീളം 53 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും 14 അസിസ്റ്റുകളും സംഭാവന ചെയ്തു. ലാ ലിഗയിൽ 36 മത്സരങ്ങളിൽ നിന്നാണ് അഞ്ച് ഗോളുകളും ഒമ്പത് അസിസ്റ്റുകളും ഗുണ്ടോഗാൻ നേടിയത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്