എംബാപ്പെയെ കിട്ടിയില്ലെങ്കിൽ അതിനെക്കാൾ നല്ല താരത്തെ ഞങ്ങൾ ടീമിലെത്തിക്കും, റയലിന്റെ ബാക്കപ്പ് പ്ലാൻ ഇങ്ങനെ; ആരാധകർക്ക് ആവേശം

റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് അടുത്ത വർഷം കൈലിയൻ എംബാപ്പെയെ സൈൻ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ വിക്ടർ ഒസിംഹെനെ ബാക്കപ്പായി കാണുന്നതായി റിപ്പോർട്ട്. കുറെ വർഷങ്ങളായി റയൽ തങ്ങളുടെ ടീമിലെത്തിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന താരങ്ങളിൽ ഒരാളാണ് എംബാപ്പെ. റയലിൽ ചേരുന്നതിന് തൊട്ടടുത്ത് എത്തിയിട്ട് അവസാനം എംബാപ്പെ പി.എസ്.ജിയിൽ തന്നെ തുടരാൻ തീരുമാനിക്കുക ആയിരുന്നു,

ഈ വേനൽക്കാലത്ത് എംബാപ്പെയെ സൈൻ ചെയ്യാനും അവർ ഉദ്ദേശിച്ചിരുന്നു, 200 മില്യൺ ഡോളറിനാണ് പിഎസ്ജി അദ്ദേഹത്തെ ഒപ്പമെത്തിക്കാൻ പ്ലാൻ ചെയ്തത്. എന്നിരുന്നാലും, അദ്ദേഹം പി.എസ്,ജിയിൽ തുടർന്നു. എന്നാൽ ഇപ്പോഴും റയൽ അദ്ദേഹത്തിനായി ശ്രമിക്കുകയാണ്,

എന്നിരുന്നാലും, റയൽ മാഡ്രിഡിന്റെ ആക്രമണത്തെ ശക്തിപ്പെടുത്താനുള്ള തന്റെ ശ്രമത്തിൽ ഒരാളെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് പെരസിന് വ്യക്തമായി അറിയാം. അതിനാൽ, സ്പാനിഷ് ഭീമന്മാർ ഒസിംഹെന് വേണ്ടി 100 മില്യൺ യൂറോ നൽകാൻ തയ്യാറാണ്. നൈജീരിയൻ താരം കഴിഞ്ഞ സീസണിൽ സീരി എയിലെ ടോപ് സ്കോററായി 32 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ നേടി, നാപോളി 33 വർഷത്തിന് ശേഷം ആദ്യ ലീഗ് കിരീടം നേടിഎത്തും മികവിലായിരുന്നു. 2020-ൽ ടീമിലെത്തിയ ശേഷം 104 ഗെയിമുകളിൽ നിന്ന് 62 തവണ സ്കോർ ചെയ്യുകയും 14 അസിസ്റ്റുകൾ നൽകുകയും ചെയ്തു.

താരം കരാറിന്റെ അവസാന രണ്ട് വർഷത്തിലാണ് 24 കാരനായ ഒസിംഹെൻ. കരാറിന്റെ അവസാന 12 മാസത്തിലേക്ക് കടക്കുമ്പോൾ നാപോളി അദ്ദേഹത്തിൽ എന്ത് വില ഇടുമെന്ന് കണ്ടറിയണം. മറുവശത്ത് നെയ്മർ, മെസി ഉൾപ്പടെ ഉള്ള ഭീമന്മാർ ക്ലബ് വിട്ടതിനാൽ എംബാപ്പെ പി.എസ്.ജിയിൽ തുടരാനും സാധ്യതകൾ കൂടും.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'