ആ കാര്യം സംഭവിച്ചാൽ ഞാൻ ബാഴ്സയോട് വിടപറയും, അത് ഉറപ്പാണ്; തുറന്നടിച്ച് സാവി

സാവി, ബാഴ്സലോണ ടീമിനെ ഏറ്റവും നന്നായി അറിയാവുന്ന അവരുടെ ഇതിഹാസം. അദ്ദേഹം പരിശീലകനായി എത്തിയപ്പോൾ അവർ അദ്ദേഹത്തിൽ നിന്ന് ഒരുപാട് പ്രതീക്ഷച്ചിരുന്നു. ഇടക്ക് ഒരു സമയം പ്രഭ മങ്ങി പോയ് ടീമിനെ വീണ്ടും പ്രതാപത്തിൽ നയിക്കുന്ന രീതിയിൽ ഉള്ള പ്രകടനങ്ങൾ കഴിഞ്ഞ സീസണിൽ കാണിക്കാൻ സാവിക്ക് സാധിച്ചിരുന്നു. എന്നാൽ ഈ സീസണിൽ അത്രയൊന്നും നല്ല രീതിയിൽ ബാഴ്സ തിളങ്ങിയില്ല എന്നത് യാഥാർഥ്യമാണ്. നല്ല സ്‌ക്വാഡ് ഉണ്ടായിട്ടും ബാഴ്സ തിളങ്ങിയില്ല.

അതിനാൽ തന്നെ ബാഴ്സ അദ്ദേഹത്തെ പുറത്താക്കണം എന്ന ആവശ്യം ശക്തമാണ്. മോശം പ്രകടനം നടത്തുന്ന ടീമിന് പുതിയ പരിശീലകനെ ആവശ്യം ആണെന്ന വാദമാണ് പലരും പറയുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ബാഴ്സ നടത്തുന്ന പ്രകടനത്തെക്കുറിച്ചും തന്റെ ഭാവിയെക്കുറിച്ചും അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സാവി ഇപ്പോൾ.

അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ:

“നിലവിൽ ഞാൻ സന്തോഷവാനാണ്, മറ്റൊരു പ്രശ്നവും ഇല്ല. മുൻപെങ്ങും ഇല്ലാത്തവിധം ഈ പ്രോജക്ടിൽ ഞാൻ വിശ്വസിക്കുന്നു. ഈ സീസൺ ഇതുവരെ നന്നായിട്ടാണ് പോകുന്നത്. എന്നാൽ കിരീടമൊന്നും നേടിയിട്ടില്ല എങ്കിൽ ഞാൻ ഉറപ്പായിട്ടും ടീം വിടുമെന്ന് ഉറപ്പാണ്. എന്നാൽ ഇപ്പോൾ അങ്ങനെ ഒരു ചിന്തയില്ല. എല്ലാവരും എന്നെ പിന്തുണക്കുന്നുണ്ട്, നാല് കിരീടങ്ങളും നേടാൻ ഞങ്ങൾക്ക് മുന്നിൽ സാധ്യതകൾ ഉണ്ട്.”

ലെവൻഡോസ്‌കി കഴിഞ്ഞ സീസണിലെ ഗോളടി മികവ് ഈ സീസണിൽ ആവർത്തിക്കുന്നില്ല എന്നതാണ് ടീം ഈ സീസണിൽ നേരിടുന്ന പ്രധാന പ്രശ്നം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ