ഇനി കിട്ടിയാലും ഞാൻ മെസിയെ അത് പോലെ തന്നെ ടാക്കിൾ ചെയ്യും, എനിക്ക് ആരെയും പേടിയില്ല; വെല്ലുവിളിയുമായി നാഷ് വില്ലെ പ്രതിരോധ ഭടൻ

കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ ആദ്യ പ്രി ക്വാർട്ടർ ലയണൽ മെസിയുടെ കിണർ മിയാമി സമനില വഴങ്ങിയിരുന്നു. തുടക്കം മുതൽ കടുപ്പമേറിയ പോരാട്ടം കാഴ്ചവെച്ച എതിരാളികളായ നാഷ് വില്ലെ കാഴ്ചവെച്ചത്. മെസിയും കൂട്ടരും പരാജയപ്പെടും എന്ന് വരെ കരുതിയത് ആയിരുന്നു ആ സമയത്ത്. എന്നാൽ സൂപ്പർ താരങ്ങളായ മെസിയും സുവാരസും അവസരത്തിനൊത്ത് ഉയർന്നപ്പോൾ അവർ സമനില പിടിച്ചു. നാളെയാണ് രണ്ടാം പാദ മത്സരം നടക്കുക. അതിൽ ജയിച്ചുകയറാം എന്നതാണ് മെസിയും കൂട്ടരും ആഗ്രഹിക്കുന്നത്.

മത്സരത്തിൽ മെസിക്ക് കാര്യമായ ഭീഷണിയാണ് നാഷ് വില്ലെ താരമായ ലുകാസ് മക്നോട്ടൻ സൃഷ്ടിച്ചത്. പല തവണ താരം മെസിയെ പൂട്ടിയിരുന്നു. ഇതിൽ ചിലതൊക്കെ ഗുരുതരമായ ടാക്കിളുകൾ ആയിരുന്നു. മെസി പരിക്കേൽക്കാതെ പോയത് ഭാഗ്യം കൊണ്ട് മാത്രമാണ് . എന്നാൽ താൻ ചെയ്ത പ്രവർത്തിയെ ന്യായീകാരിക്കുകയാണ് താരം ചെയ്തിരിക്കുന്നത്. എല്ലാ താരങ്ങളെയും താൻ ഇങ്ങനെ തന്നെയാണ് നേരിടുന്നതെന്നും മെസിയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചതെന്നും അദ്ദേഹം പറയുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

” ഞാൻ ഇത്തരത്തിലുള്ള ടാക്കിളുകൾ തന്നെയാണ് താരങ്ങൾക്കെതിരെ നടത്താറുള്ളത്. . ഇത് അതിൽ പെട്ട മറ്റൊരു ടാക്കിൾ മാത്രം.അല്ലാതെ മറ്റൊന്നുമില്ല. മെസിക്ക് നേരെ ഞാൻ ടാകിൽ ചെയ്തപ്പോൾ എനിക്ക് എതിരെ ഭീക്ഷണി ഉയർന്നു. ഇനിയും ഞാൻ ഇത്തരത്തിൽ തന്നെ കളിക്കും. എനിക്ക് ഭീക്ഷണികൾ ഒന്നും തന്നെ പ്രശ്നമല്ല.”

സുവാരസ് ഉൾപ്പടെ ഉള്ള സൂപ്പർ താരങ്ങൾ കൂടി മെസിക്കൊപ്പം ചേരുമ്പോൾ ഈ സീസണിൽ പല കിരീടങ്ങളും ടീം ലക്ഷ്യമിടുന്നുണ്ട്

Latest Stories

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാകിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി