ചോരകണ്ട് അറപ്പ് മാറിയവനാണീ ഹ്യൂമേട്ടന്‍: മലയാളത്തില്‍ ഉഗ്രന്‍ ഡയലോഗ് വീശി ഹ്യൂം പാപ്പന്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ കാനഡയില്‍ നിന്നുമെത്തിയ ഇയാന്‍ ഹ്യൂമിനെ കാണുമ്പോള്‍ ആരാധകര്‍ക്ക് എന്നും ആവേശമാണ്. ഹ്യൂമിന്റെ മൊട്ടത്തലയോടുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രേമം ഹ്യൂമേട്ടനായും ഇപ്പോഴിതാ ഹ്യൂം പാപ്പനായും ഉയര്‍ന്നിരിക്കുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളോടെ പഴയ പ്രതാപം കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടെടുത്തിരിക്കുന്നുവെങ്കില്‍ അതില്‍ ഹ്യൂമിന്റെ പങ്ക് നിര്‍ണായകമാണ്.

ഇഷ്ടമുള്ളവരെ കൊണ്ട് മലയാളം പറയിപ്പിക്കുന്നത് മലയാളികളുടെ സ്ഥിരം പരിപാടിയാണ്. അത് ഇവിടെ ഹ്യൂമിനോടും തുടര്‍ന്നിരിക്കുകയാണ്. ചോരകണ്ട് അറപ്പമാറിയവനാണീ ഹ്യൂമേട്ടനെന്ന ഡയലോഗാണ് ഹ്യൂം ഒരു ചാനല്‍ അഭിമുഖത്തിനിടെ അവതാരക പറഞ്ഞുകൊടുത്തത് അനുസരിച്ച് പറഞ്ഞത്.

https://www.facebook.com/keralablasters/videos/2002467030039281/

ഡല്‍ഹിയുമായുള്ള മത്സരത്തില്‍ ഹാട്രിക്കടിച്ച് മികവിലാണ് ഹ്യൂമേട്ടന്റെ മലയാളം ഡയലോഗ്. അതിന് ശേഷം മുംബൈക്കെതിരേ നടന്ന മത്സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ ഗോള്‍ ഹ്യൂമിന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്. മാത്രമല്ല, ഐഎസ്എല്‍ ഒന്‍പതാം വീക്കിലെ ഗോള്‍ ഓഫ് ദി വീക്ക് അവാര്‍ഡും ഹ്യൂമിനെ തേടിയാണ് എത്തിയത്.

Latest Stories

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍

ഉറക്കം ഇല്ലാതെ അന്ന് കിടന്നു, രോഹിത് അങ്ങനെയാണ് അന്ന് സംസാരിച്ചത്; ശിവം ദുബെ പറയുന്നത് ഇങ്ങനെ

രാവണന്റെ നാട്ടിലേക്ക് മൂന്നര മണിക്കൂര്‍; 5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ; ടിക്കറ്റുകള്‍ ഇപ്പോള്‍ എടുക്കാം

എല്ലാ പെണ്‍കുട്ടികളും മേയറെ പോലെ പ്രതികരിക്കണം; ആര്യ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

സൽമാൻ ഖാന്റെ വീട്ടിലെ വെടിവെപ്പ്; ആയുധങ്ങൾ കൈമാറിയ പ്രതി കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു

'പാക് സൈന്യത്തിന്റെ കാവൽ, താമസം ദാവൂദ് ഇബ്രാഹിമിന്‍റെ ബംഗ്ലാവിൽ, ഭാര്യ പാക് സ്വദേശി'; ആരോപണങ്ങളോട് പ്രതികരിച്ച് ധ്രുവ് റാഠി

ഈ 2 ഇന്ത്യൻ താരങ്ങളുടെ ലോകകപ്പാണ് വരാനിരിക്കുന്നത്, അവന്മാർ ഫോമിൽ ആയാൽ കിരീടം ഇന്ത്യൻ മണ്ണിൽ എത്തും: മുഹമ്മദ് കൈഫ്

സോണിയ ഗാന്ധിയ്ക്ക് പകരം ഇത്തവണ പ്രിയങ്ക ഗാന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍; അമേഠി-റായ്‌ബേറി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍

ടി20 ലോകകപ്പ് 2024: സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് വോണ്‍, രണ്ട് സര്‍പ്രൈസ്

കേരളത്തില്‍ ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കില്‍ കിട്ടാം; തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് വീഴുമെന്ന് പിസി ജോര്‍ജ്