ചെകുത്താന്റെ മുഖമുള്ള ഒരു കുള്ളനാണ് അവൻ, മെസിയെക്കുറിച്ച് എതിർ പരിശീലകൻ സംസാരിക്കുന്ന ഓഡിയോ പുറത്ത്; ഇരുകൂട്ടരും വിവാദത്തിൽ

കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ നടന്ന ആദ്യ പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇന്റർമയാമി പരാജയപ്പെട്ടിരുന്നു. മെക്സിക്കൻ ക്ലബ്ബായ മോന്റെറി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അവരെ പരാജയപ്പെടുത്തുകയായിരുന്നു. സ്വന്തം മൈതാനത്ത് നടന്ന ഈ മത്സരം മെസി കളിച്ചതുമില്ല. എന്നാൽ മോന്റെറി പരിശീലകനുമായ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് മെസി എതിർ ഡ്രസിങ് റൂമിൽ എത്തിയെന്നും അവിടെ പ്രശ്‍നങ്ങൾ ഉണ്ടയാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ വിഷയവുമായി ബന്ധപ്പെട്ട് തന്നെയാണ് ഇപ്പോൾ കൂടുതൽ വ്യക്തത വന്നിരിക്കുന്നത്.

മെസി കളിക്കാതിരുന്ന മത്സരത്തിൽ പോലും അദ്ദേഹം വിവാദത്തിൽ വന്നിരിക്കുന്നതിനെക്കുറിച്ചാണ് വാർത്തകൾ വന്നത്. ടണലിൽ കൂടി നടക്കുന്ന സമയത്ത് മെസി തന്നെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് എതിർ പരിശീലകൻ പറഞ്ഞു. തുടർന്ന് അദ്ദേഹം മെസ്റ്റെ ചെകുത്താന്റെ മുഖമുള്ള കുള്ളൻ എന്ന് പറയുന്നതും വ്യക്തമായി കേൾക്കാം. എന്തായാലും സംഭവത്തെകുറിച്ച് പരിശീലകൻ പറയുന്നത് ഇങ്ങനെയാണ്:

“ആ കുള്ളന് ഭ്രാന്താണ്. ചെകുത്താന്റെ മുഖമാണ് അവൻ. മെസ്സി തന്റെ മുഷ്ടി ചുരുട്ടി എന്റെ മുഖത്തോട് ചേർത്തുകൊണ്ട് പറഞ്ഞു, നീ ആരാണ് എന്ന് ചോദിച്ച് തല്ലാൻ പോകുന്ന ഭാവത്തിലാണ് അവൻ വന്നത്. അവന്റെ നേരെ നോക്കി സംസാരിക്കാതെത്തിന് അവൻ ദേഷ്യപ്പെട്ടു. ഞാൻ ആ സമയം മറുപടിയൊന്നും പറഞ്ഞില്ല. ഇന്ററിന്റെ പരിശീലകന് സംഭവങ്ങൾ എല്ലാം അറിയാം. എന്നാൽ അദ്ദേഹം പ്രതികരിക്കില്ല. അവൻ ഒരു കളിപ്പാവ മാത്രമാണ്.” അദ്ദേഹം പറഞ്ഞു.

അതേസമയം മെസിക്കൊപ്പം ആരൊക്കെയാണ് ഡ്രസിങ് റൂമിൽ എത്തിയതെന്ന് വ്യക്തത ഇല്ല. അതേസമയം അടുത്ത ലെഗിൽ മെസി കളത്തിൽ ഇറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

അമേരിക്കയെ ദൈവം രക്ഷിക്കട്ടെ എന്ന് ജോ കെന്‍റ്; താങ്കൾ പോയത് അമേരിക്കയുടെ ഭാഗ്യമെന്ന് ട്രംപ്

ടി-20 റാങ്കിങ്ങിൽ മുന്നേറ്റവുമായി സഞ്ജു, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക്; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ

കെ സുധാകരൻ ഇനിയും കാത്തിരിക്കണം; കോൺഗ്രസ് രണ്ടാം ഘട്ടപട്ടികയിൽ കണ്ണൂർ ഉണ്ടാവില്ല

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

ഇറാന്‍റെ ഇന്‍റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും, ഓരോ സ്ഥലത്തും കഴിവുള്ള സ്ഥാനാര്‍ത്ഥികള്‍ ഒന്നിൽ കൂടുതൽ; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ തര്‍ക്കമില്ല : രമേശ് ചെന്നിത്തല

രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കണ്ണൂര്‍ ഉണ്ടാകില്ല; കെ. സുധാകരനോട് കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം

ബിജെപിയിലേക്ക് വന്നത് മോദിജി കാരണം, ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്: റോബിൻ രാധാകൃഷ്‍ണൻ

ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തി; മൊസാദ് ചാരനെ വധിച്ച് ഇറാൻ

എറണാകുളത്ത് ഏഴ് മണ്ഡലങ്ങളിൽ എഎപി, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു