പിതാവിന്റെ വാക്കുകള്‍ തെറ്റാണെന്ന് റയല്‍ മാഡ്രിഡ് നീക്കത്തെ തള്ളി ഹസാര്‍ഡ്

താന്‍ റയല്‍ മാഡ്രിഡിലേക്കെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ചെല്‍സി താരം എഡ്വിന്‍ ഹസാര്‍ഡ്. ചെല്‍സിയുമായുള്ള കരാര്‍ താരം പുതുക്കുന്നില്ലെന്നും റയല്‍ മാഡ്രിഡിന്റെ ഓഫറിനായി കാത്തിരിക്കുകയാണെന്നും ഹസാര്‍ഡിന്റെ പിതാവ് കഴിഞ്ഞ മാസം ഒരു ബെല്‍ജിയം പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, പിതാവിന്റെ വാക്കുകള്‍ തെറ്റാണെന്നും ചെല്‍സിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ ശ്രമമെന്നും ഹസാര്‍ഡ് വ്യക്തമാക്കി.

റയല്‍ മാഡ്രിഡ് നീക്കത്തെ കുറിച്ച് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് പിതാവുമായി താന്‍ സംസാരിച്ചിരുന്നു. ബ്ലൂസുമായി രണ്ട് വര്‍ഷം കൂടി തനിക്ക് കരാറുണ്ടെന്നും ഈ സീസണ്‍ അവസാനം വരെ എന്തായാലും ചെല്‍സിയില്‍ തുടരുമെന്നും പിതാവിനോട് പറഞ്ഞിട്ടുണ്ടെന്നും ഹസാര്‍ഡ് പറഞ്ഞതായി സ്‌പെയിനിലെ ഏറ്റവും പ്രമുഖ ഫുട്‌ബോള്‍ മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.

എഡ്വിന്‍ ഹസാര്‍ഡ്, കെയ്ന്‍ എന്നീ താരങ്ങളിലൊരാളെ റയല്‍ മാഡ്രിഡ് നോട്ടമിടുന്നുണ്ടെന്നും ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമിലെത്തിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ഹസാര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!