വരുന്നു, കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പിംഗ് അക്കാദമി

ഗോൾ കീപ്പിംഗിൽ മികച്ച താരങ്ങളെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ് രാജ്യത്തെ ആദ്യത്തെ ഗോൾ കീപ്പിംഗ് അക്കാദമി കൊച്ചിയിൽ ആരംഭിക്കുന്നു. മുൻ ഇംഗ്ളീഷ് താരം ജോൺ ബുറിഡ്‌ജ്‌ പ്രതിഭകളെ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും ചെയ്യും

ഫുട്ബോൾ താരങ്ങളിൽ ഗോൾ കീപ്പിങ് കഴിവ് വികസിപ്പിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതർ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഉള്ള മികവ് താരങ്ങളിൽ രൂപപ്പെടുത്തും. തുടക്കത്തിൽ സീനിയർ ടീമിലും റിസർവ് ടീമിലും പിന്നീട് യുവ താരങ്ങളിലും ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക

“”ഒരു ഗോൾ കീപ്പർക്ക് കൃത്യമായ നൈപുണ്യവും ഗുണഗണങ്ങളും ആവശ്യമുണ്ട്. ഇതിന് പ്രത്യേകമായ കോച്ചിംഗ് സമീപനം ആവശ്യമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരായി ഇന്ത്യയിലെ പ്രതിഭകളെ വളർത്തിയെടുക്കലാണ് ഞങ്ങളുടെ ലക്ഷ്യം. ഇപ്പോൾ തന്നെ അനുയോജ്യമായ ശാരീരികക്ഷമതയും കഴിവും ഉള്ള ആളുകളെ അക്കാദമിയിലേക്ക് തേടി കൊണ്ടിരിക്കുകയാണ്. ഏറ്റവും മികച്ച അനുഭവപരിചയം ഉള്ള ജോൺ ബുറിഡ്ജ് അക്കാദമിക്ക് തീർത്തും അനുയോജ്യനായ കോച്ചും കൺസൾട്ടന്റും ആണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വിരെൻ ഡി സിൽവ പറഞ്ഞു.

ഇംഗ്ളീഷ്, സ്‌കോട്ടിഷ് ലീഗുകളിലായി 771 മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. 29 വർഷത്തെ കരിയറിൽ 31 ടീമുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. “”ഈ കളിയോടുള്ള കേരളത്തിന്റെ ആവേശത്തിൽ ഞാൻ പൂർണ തൃപ്തൻ ആണ്. ഫുട്‌ബോളിൽ മികച്ച കഴിവുള്ളവരുടെ ഇടം ആണിതെന്നു എനിക്കുറപ്പുണ്ട്. യുവതാരങ്ങളെ ഗോൾ കീപ്പിങ്ങിൽ പരിശീലിപ്പിച്ച് ഗോൾകീപ്പർമാരുടെ ഒരു പുതുതലമുറയെ കേരളത്തിനും ഇന്ത്യക്കുമായി വാർത്തെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം””. ജോൺ ബുറിഡ്ജ് പറഞ്ഞു.

Latest Stories

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപ്പെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു