മേലാൽ അവന് ബർഗർ കൊടുക്കരുത്, അത് അവനെ നശിപ്പിക്കും; സൂപ്പർ താരത്തെ രക്ഷിച്ചെടുക്കാൻ ചെൽസി ചെയ്തത് ഇങ്ങനെ

പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത സമയത്താണ് ബെൽജിയൻ താരം ഈഡൻ ഹസാർഡ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. കുറച്ചുനാളായി ഫുട്‍ബോളിൽ സജീവം അല്ലാതിരുന്ന താരം ഇതാണ് തനിക്ക് അവസാനിപ്പിക്കാനുള്ള യഥാർത്ഥ സമയം എന്നും വിരമിക്കൽ പ്രഖ്യാപന വേളയിൽ പറഞ്ഞു.

ചെൽസിയിൽ കളിച്ചിരുന്ന കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു ഹസാർഡ്. എന്നാൽ കരിയറിൽ പരിക്കുകൾ ചതിക്കുക ആയിരുന്നു താരത്തെ. അതിനിടയിൽ റയൽ മാഡ്രിഡിൽ എത്തിയ താരത്തെ തെറ്റായ ജീവിത ശൈലികൾ കൂടി ചതിച്ചതോടെ കരിയർ അവസാനിക്കുക ആയിരുന്നു. ഒരു പ്രൊഫെഷണൽ ഫുട്‍ബോൾ താരം ജീവിതത്തിൽ പാലിക്കേണ്ട അച്ചടക്കം ഒന്നും താരം കാണിച്ചിരുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രിബിളർ എന്ന വിശേഷണം ഉണ്ടായിരുന്ന താരത്തിന് തടി കൂടിയത് കാരണം ഒന്നും ചെയ്യാൻ പറ്റാതെ ആയി.

ഈഡൻ ഹസാർഡിന്റെ മുൻ ടീമായ ചെൽസി, സ്റ്റാംഫോർഡ് ബ്രിഡ്ജിൽ കളിക്കാരന്റെ ആദ്യ നാളുകളിൽ താരം സ്ഥിരമായി ബർഗർ കഴിച്ചിരുന്ന കടയിൽ അവരോട് അത് അദ്ദേഹത്തിന് കൊടുക്കരുതെന്ന് പറഞ്ഞതായി റിപ്പോർട്ട് പറയുന്നു. 32 മില്യൺ പൗണ്ട് കരാറിൽ ലില്ലിൽ നിന്ന് ചെൽസിയിൽ ചേരാൻ ഹസാർഡ് തീരുമാനിച്ചു, അതിനുശേഷം അദ്ദേഹം ഏഴ് വർഷം ക്ലബ്ബിൽ ചെലവഴിച്ചു. 352 മത്സരങ്ങൾ കളിച്ച അദ്ദേഹം 110 ഗോളുകളും 92 അസിസ്റ്റുകളും നേടി.

എന്നിരുന്നാലും, ഒരു പ്രത്യേക ബർഗർ ഷോപ്പിന്റെ ആരാധനായ ഹസാർഡ് സ്ഥിരമായി അവിടെ പോകുകയും ബർഗർ കഴിക്കുകയും ചെയ്തിരുന്നു. ഇത് ഹസാർഡിനെ തടിയൻ ആകുമെന്ന് ടീം ഭയന്നു. 32-കാരന് ബർഗർ വിൽക്കുന്നത് നിർത്താൻ ചെൽസി ഈ കടയുടെ ഉടമകളോട് പറഞ്ഞതായി ദി സൺ റിപ്പോർട്ട് ചെയ്തു.

“പെട്ടെന്ന് കൈയിൽ വന്നുചേർന്ന പണം അവനെ ജീവിതശൈലിയിൽ മാറ്റം വരുത്താൻ പ്രേരിപ്പിച്ചു. ഇത് അവന്റെ തന്നെ .കരിയർ അവസാനിക്കാൻ കാരണമായി .” അദ്ദേഹത്തിന്റെ സഹതാരങ്ങളിൽ ഒരാൾ പറഞ്ഞു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ ഹസാർഡ് നേടിയിട്ടുണ്ട്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്