എല്‍ക്ലാസ്സിക്കോയില്‍ കാണിച്ചുതരാം, ഇത് പഴയ ബാഴ്‌സിലോണയല്ല ; റയലിന് കാറ്റലൂണിയക്കാരുടെ ഡിഫന്‍ഡറുടെ മുന്നറിയിപ്പ്

ക്രിസ്ത്യാനോയും ലിയോണേല്‍ മെസ്സിയും നേര്‍ക്കുനേര്‍ വന്നപ്പോഴുള്ളത്ര വീറും വാശിയും ഇപ്പോഴില്ലെങ്കിലം എല്‍ക്ലാസ്സിക്കോ എല്‍ക്ലാസ്സിക്കോ തന്നെ. നാളെ രാത്രി റയലും ബാഴ്‌സിലോണയും തമ്മില്‍ റിയാദില്‍ ഏറ്റുമുട്ടാനിരിക്കെ എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി ബാഴ്‌സിലോണയുടെ പരിചയസമ്പന്നനായ പ്രതിരോധതാരം.

ബാഴ്‌സിലോണയില്‍ കാര്യങ്ങള്‍ ആകെ മാറിയിരിക്കുകയാണെന്നും റയലിന് കാര്യങ്ങള്‍ അത്ര അനായാസമാകില്ലെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്പാനിഷ് സൂപ്പര്‍കപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ സൗദി അറേബ്യയിലെ റിയാദില്‍ റയല്‍മാഡ്രിഡും ബാഴ്‌സിലോണയും തമ്മില്‍ ഏറ്റുമുട്ടും. സീസണിലെ രണ്ടാമത്തെ എല്‍ക്ലാസിക്കോ മത്സരമാണ് നാളെ നടക്കാനിരിക്കുന്നത്. മുമ്പ് ലാലീഗയിലാണ് ഇരുവരും ഏറ്റുമുട്ടിയത്.

ആ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് റയല്‍ ബാഴ്‌സയെ തകര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാഴ്‌സിലോണയില്‍ കാര്യങ്ങള്‍ മാറിയിരിക്കുകയാണെന്ന് പ്രതിരോധതാരം ജറാഡ് പിക്വേ പറയുന്നു. സെമി ഫൈനല്‍ എല്‍ ക്ലാസിക്കോ ആയതിനാല്‍ തന്നെ മത്സരം ബുദ്ധിമുട്ടു നിറഞ്ഞതായിരിക്കും. എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെയും സമയം മെച്ചപ്പെട്ടു. മികച്ച പ്രകടനം നടത്താനും ഫൈനലിലേക്ക് മുന്നേറാനും കഴിയുമെന്ന പ്രതീക്ഷ.

അതേസമയം റയലിനെ കുറച്ചു കാണാനും പിക്വേ ഒരുക്കമല്ല. ഏറെ നാളുകളായി ഒരുമിച്ച് കളിക്കുന്ന, പരസ്പരം നന്നായി അറിയുന്ന കളിക്കാരാണ് അവര്‍ക്കുള്ളത്. മോഡ്രിച്ച്, ക്രൂസ്, കസമീറോ എന്നിവര്‍ മദ്ധ്യനിരയില്‍ ധാരണയോടെ കളിക്കുന്നു. മുന്നേറ്റനിരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന വിനീഷ്യസും ബെന്‍സിമയും അവര്‍ക്ക് പിന്തുണ നല്‍കുന്ന പ്രതിരോധവും റയലിനെ വളരെ കെട്ടുറപ്പുള്ള ടീമാക്കി മാറ്റുന്നുവെന്നും പിക്വ പറഞ്ഞു.

Latest Stories

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്