എല്ലാ രാജ്യങ്ങളിലും പെലെയുടെ പേരിലൊരു സ്റ്റേഡിയം വേണം; നിര്‍ദേശവുമായി ഫിഫ

ഓരോ രാജ്യത്തെയും ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിന് ഇതിഹാസതാരം പെലെയുടെ പേരിടണമെന്ന് നിര്‍ദേശം മുന്നോട്ടുവെച്ച് അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ. പെലെയുടെ സംസ്‌കാരച്ചടങ്ങിനായി സാന്റോസിലെത്തിയ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യമറിയിച്ചത്.

ഇതിഹാസ താരത്തോടുള്ള ആദരസൂചകമായാണ് ഫിഫയുടെ ഈ നിര്‍ദേശം. 82 കാരനായ പെലെ കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്തരിച്ചത്. .അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

മൂന്നു ലോകകപ്പുകള്‍ നേടിയ ടീമില്‍ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകള്‍ നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു പെലെ. കളിച്ചിരുന്ന കാലത്ത് ഏറ്റവും പ്രതിഫലം ലഭിച്ചിരുന്ന കായികതാരമായിരുന്നു പെലെ.

ഇരുകാലുകള്‍ കൊണ്ടും ഗോള്‍ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി. 1367 മത്സരങ്ങളില്‍ നിന്ന് 1297 ഗോളുകള്‍ നേടിയ താരാണ് അദ്ദേഹം. ബ്രസീല്‍ ജഴ്‌സിയില്‍ 77 ഗോളുകള്‍ നേടി. രാജ്യാന്തര ഒളിംപിക് കമ്മിറ്റി നൂറ്റാണ്ടിന്റെ കായിക താരമായും അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്