മഞ്ഞപ്പടയെ പേടി തന്നെ; ഗോവ പരിശീലകന് സംശയമില്ല

ഗോവയുടെ സ്വന്തം തട്ടകമായ ഫറ്റോര്‍ഡയില്‍ നേരിട്ടപോലെയാകില്ല കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സെന്ന് തുറന്ന് സമ്മതിച്ച് എഫ്‌സി ഗോവ പരിശീലകന്‍ സെര്‍ജിയോ ലൊബേറോ. കൊച്ചിയില്‍ മത്സരിക്കുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് 12 പേരുമായാണ് മത്സരത്തിനിറങ്ങുക എന്ന വിലയിരുത്തല്‍ ലൊബേറോ നാളെ കണ്ടറിയുമെന്നാണ് പക്ഷെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പറയുന്നത്.

ഫറ്റോര്‍ഡയില്‍ ഫെറാന്‍ കൊറോമിനാസിന്റെ ഹാട്രിക് അടക്കം അഞ്ച് ഗോളുകള്‍ അടിച്ചു കേരള ബ്ലാസ്റ്റേഴ്സിനെ ഗോവ നാണം കെടുത്തിയിരുന്നു. എന്നാല്‍, അന്ന് കണ്ട ടീം അല്ല ഇതെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് പരിശീലകന്റെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മഞ്ഞപ്പട വളരെ മാറിയിരിക്കുന്നു.

എന്നാല്‍, പേടിച്ചു വിട്ടുകൊടുക്കാന്‍ ഗോവ പരിശീലകന്‍ തയാറല്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ മികച്ച ആരാധകകൂട്ടം ബ്ലാസ്‌റ്റേഴ്‌സിന് കൊച്ചിയിലുണ്ടാകും എന്നതില്‍ തര്‍ക്കമല്ല. എതിര്‍ടീമുകളെ അപേക്ഷിച്ച് അതൊരു ആശങ്കയാണെങ്കിലും ഗോവയില്‍ സംഭവിച്ചത് തന്നെ തുടരാനാണ് ഞങ്ങളുടെ പദ്ധതി. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എവിടെയാണ് കളിക്കുന്നത് എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഉത്കണ്ഠയില്ല. നാട്ടില്‍ ആണെങ്കിലും എതിരാളികളുടെ ഗ്രൗണ്ടിലാണെങ്കിലും മത്സരം ഒന്നു തന്നെയാണ് ” ഗോവ പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എഫ്.സി ഗോവ 16 പോയിന്റുമായി നാലാം സ്ഥാനത്താണ്.

Latest Stories

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല