ബ്രസീൽ കളിക്കുന്നത് മൈൻഡ് ഗെയിം എന്ന് ആരാധകർ, ഈ കാലും വെച്ച് നെയ്മർ എങ്ങനെ ഫിറ്റായി കളിക്കും; പരിക്കിൽ കള്ളക്കളി ?

കരുത്തരായ അര്‍ജന്റീനക്കും ജര്‍മ്മനിക്കും സംഭവിച്ചത് ബ്രസീലിനുണ്ടായില്ല. ആദ്യ മത്സരത്തില്‍ മുട്ടുവിറയക്കാതെ കാനറിപട ജയിച്ചു കയറിയിരുന്നു എങ്കിലും അവരെ നിരാശരാക്കിയത് നെയ്മറിന്റെ പരിക്കായിരുന്നു. ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. റിച്ചാര്‍ലിസന്‍ ഇരട്ടഗോളുമായി തിളങ്ങി. കടുത്ത പ്രതിരോധവുമായാണ് സെര്‍ബിയ കാനറികള്‍ക്കെതിരെ ഇറങ്ങിയത്. മത്സരത്തില്‍ ഒമ്പത് തവണയാണ് സൂപ്പര്‍ താരം നെയ്മര്‍ ഫൗള്‍ ചെയ്യപ്പെട്ടത്. ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ടിരിക്കുന്ന താരമായും നെയ്മര്‍ മാറി.

തുടരെ തുടരെ താരത്തെ ലക്ഷ്യമിട്ട് ഫൗളുകൾ പിറന്നുകൊണ്ടേ ഇരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ നെയ്മറെ മുന്നേറാൻ സെർബിയ അനുവദിച്ചില്ല. അതിനിടയിലാണ് തുടര്‍ച്ചയായി ഫൗള്‍ ചെയ്യപ്പെട്ട താരം കണങ്കാലിന് പരിക്കേറ്റാണ് മൈതാനം വിട്ടത്. താരത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപോർട്ടുകൾ ആദ്യം പുറത്ത് വന്നത് . ആശങ്ക വേണ്ടെന്നും അദ്ദേഹം കളിക്കളത്തില്‍ ഉണ്ടാകുമെന്നും പരിശീലകന്‍ ടിറ്റെ പറഞ്ഞിരുന്നു. എന്നാൽ ടീമിൽ നിന്ന് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അത്ര മികച്ചതല്ല ഡോക്ടർ പറയുന്നത് ഇങ്ങനെ.

“ഫിസിയോതെറാപ്പി ഉപയോഗിച്ച് അദ്ദേഹത്തിന്റെ പരിക്കിൽ ഞങ്ങള്ക് വർക്ക് ചെയ്യേണ്ടതുണ്ട് . ഞങ്ങൾ ഒരു MRI ഷെഡ്യൂൾ ചെയ്‌തിട്ടില്ല, നാളെ ഞങ്ങൾക്ക് ഒരു പുതിയ വിലയിരുത്തൽ ഉണ്ടായിരിക്കും. “ഞങ്ങൾക്ക് ഇപ്പോൾ കാത്തിരിക്കേണ്ടതുണ്ട്, അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ഞങ്ങൾക്ക് അകാല അഭിപ്രായങ്ങളൊന്നും നൽകാനാവില്ല.

പരിക്കിന് ശേഷം തന്റെ ചിത്രങ്ങൾ ഇൻസ്റ്റ്റാഗ്രാമിലൂടെ നെയ്മർ പങ്കുവെക്കാറുണ്ട്. ഇന്നലെ നെയ്‌മർ പങ്കുവെച്ച ചിത്രം കണ്ട ആരാധകർ നെയ്മറുടെ പരിക്ക് വിചാരിച്ചത് പോലെ അല്ലെന്നും ഗുരുതരമാണെന്നും അയാൾക്ക് കളിക്കാൻ സാധിക്കില്ലെന്നും ആരാധകർ പറയുന്നു.

കാലിലെ നീര് കുറയാൻ സമയം എടുക്കുമെന്നും ഇത്ര പെട്ടെന്ന് മാറില്ലെന്നും ഒരു വിഭാഗം പറയുന്നു. എന്തായാലും നെയ്മർ ഇല്ലാതെ ബ്രസീൽ പ്രീ ക്വാർട്ടർ കടക്കില്ലെന്നും ആരാധകരിൽ ചിലർ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ