ഇഗോർ സ്റ്റിമാക് ആണെങ്കിൽ പറയും എന്റെ പൊന്നുമക്കളെ നിങ്ങൾ എന്തെങ്കിലും കാണിക്ക്', സൗദി പരിശീലകൻ കൊടുത്തതാണ് പ്രചോദനം; മുന്നിൽ സാക്ഷാൽ മെസി വന്നാലും.... തീയായി പരിശീലകന്റെ വാക്കുകൾ

ഞായറാഴ്ച അർജന്റീനയ്‌ക്കെതിരെ സൗദി അറേബ്യ നേടിയ 1-2 ജയം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു. ലയണൽ മെസിയുടെ പെനാൽറ്റി ഗോളിൽ ആദ്യ പകുതിയിൽ അര്ജന്റീന മുന്നിൽ എത്തിയപ്പോൾ അവർ രണ്ടാമത്തെ പകുതിയിൽ എത്ര ഗോൾ കൂടി നേടുമെന്നാണ് ആരാധകർ വിചാരിച്ചിരുന്നത്. എന്നാൽ ഹാഫ് ടൈമിലാണ് ട്വിസ്റ്റ് സംഭവിച്ചത് എന്ന് പറയാം. അതിന് കരണമായതോ സൗദി പരിശീലകൻ ഹെർവ് റെനാർഡ് ബുദ്ധി കാണിച്ചത്.

ഇടവേളയിൽ സൗദി അറേബ്യ ഡ്രസ്സിംഗ് റൂമിലേക്ക് പോയപ്പോഴാണ് അദ്ദേഹം നടത്തിയ പ്രസംഗം വൈറലായത് , “മെസിയുടെ കൈയിൽ പന്തുണ്ട്, നിങ്ങൾ കൈകൾ ഉയർത്തി പിച്ചിന്റെ മധ്യത്തിൽ ചെന്ന് അവനെ പൂട്ടണം. അവസാനം ഫോണിൽ അവനോടൊപ്പം സെൽഫിയും എടുക്കണം.”

“നമുക്ക് തിരിച്ചുവരാൻ കഴിയുമെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? നിങ്ങൾക്ക് അത് അനുഭവപ്പെടുന്നില്ലേ? ആസ്വദിച്ച് കളിക്കുക, ഇത് ലോകകപ്പാണ്, എല്ലാം നൽകുക. സൗദി അറേബ്യ ദേശീയ ടീമിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കിട്ട വീഡിയോ ഇപ്പോൾ വൈറൽ ആയിട്ടുണ്ട്.

ഏതൊരു പ്രതിസന്ധി ഘട്ടത്തിലും തിരിച്ചുവരാൻ ഒരു പരിശീലകൻ നൽകുന്ന ആ പിന്തുണയുടെ വില രണ്ടാം പകുതിയിൽ സൗദിക്ക് ഗുണം ആയതോടെയാണ് മത്സരം അവർ സ്വന്തമാക്കിയത്. എന്തായാലും ചരിത്ര വിജയത്തിൽ ആ വെള്ളകുപ്പായക്കാരനെ എല്ലാവരും വാഴ്ത്തുകയാണ്.

ഇന്ത്യൻ പരിശീലകനോട് എല്ലാവരും അയാളെ കണ്ട് പഠിക്കാനും എങ്ങനെയാണ് ടീമിനെ പ്രചോദിപ്പിക്കുന്നത് എന്ന് മനസിലാക്കാനും പറയുകയാണ് ഇത് കണ്ട് കഴിഞ്ഞപ്പോൾ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ