ഇക്വഡോർ ഫുട്‌ബോൾ താരം കാർ അപകടത്തെ തുടർന്ന് 22-ാം വയസ്സിൽ മരിച്ചു

ഇക്വഡോർ ഇൻ്റർനാഷണൽ ഫുട്ബോൾ താരം മാർക്കോ അംഗുലോ ഒരു കാർ അപകടത്തിൽ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് ഒരു മാസത്തിന് ശേഷം 22 വയസ്സുള്ളപ്പോൾ മരിച്ചുവെന്ന് ഇക്വഡോർ ഫുട്ബോൾ ഫെഡറേഷൻ ചൊവ്വാഴ്ച അറിയിച്ചു. ഒക്‌ടോബർ 7-ന് ആംഗുലോ ഒരു വാഹനാപകടത്തിൽ പെട്ടിരുന്നു. അത് അദ്ദേഹത്തിൻ്റെ മുൻ യൂത്ത് ടീം അംഗമായ റോബർട്ടോ കാബെസാസിൻ്റെ മരണത്തിനും കാരണമായി.

തലയ്ക്ക് ക്ഷതവും ശ്വാസകോശ സംബന്ധമായ തകരാറും ഏറ്റ അംഗുലോ ഒരാഴ്ചത്തെ തീവ്രപരിചരണത്തിന് ശേഷം തിങ്കളാഴ്ച രാത്രി ക്വിറ്റോയിലെ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. എംഎൽഎസ് ടീമായ സിൻസിനാറ്റിയിൽ നിന്ന് ലോണിൽ മാർച്ച് മുതൽ ഇക്വഡോറിയൻ ലീഗ് ചാമ്പ്യന്മാരായ എൽഡിയു ക്വിറ്റോയ്‌ക്കായി ആംഗുലോ കളിക്കുകയായിരുന്നു. 2022-ൽ തെക്കേ അമേരിക്കൻ രാജ്യത്തിനായി സീനിയർ അരങ്ങേറ്റം കുറിച്ച അംഗുലോ രണ്ട് ക്യാപ്‌സ് നേടി.

“ല ട്രൈയുടെ മുൻ കളിക്കാരൻ, എല്ലാ അവസരങ്ങളിലും പ്രതിഭയോടും അർപ്പണബോധത്തോടും കൂടി നമ്മുടെ രാജ്യത്തിൻ്റെ നിറങ്ങൾ സംരക്ഷിച്ചു. മാർക്കോ ഒരു മികച്ച കളിക്കാരൻ മാത്രമല്ല മികച്ച സഹതാരം കൂടിയായിരുന്നു.” ഇക്വഡോറിയൻ എഫ്എ ചൊവ്വാഴ്ച പറഞ്ഞു. ഭർത്താവും പിതാവും സഹോദരനും മകനും സുഹൃത്തും സഹപ്രവർത്തകനുമായ മാർക്കോയുടെ നഷ്ടത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. താൻ പ്രവേശിച്ച എല്ലാ മുറികളിലും പ്രകാശം പരത്തുന്ന സന്തോഷവാനായ ദയയുള്ള യുവാവായിരുന്നു അദ്ദേഹം,” സിൻസിനാറ്റി പ്രസ്താവനയിൽ പറഞ്ഞു.

മാർക്കോയ്ക്ക് ഭാര്യയും ചെറിയ മകനുമുണ്ട്. അദ്ദേഹത്തിന് 22 വയസ്സായിരുന്നു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരിൽ അംഗുലോ ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായി ഇക്വഡോർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ