ചതിയുടെ അങ്ങേയറ്റം, ആ താരം കളിച്ചത് ചിക്കന്‍ ബോക്‌സുമായി, എതിരാളികളും പനിഭീതിയില്‍

ഐ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ താരം മെഹ്താബ് സിംഗ് ചിക്കന്‍ ബോക്‌സ് ബാധിച്ചിട്ടും അത് മറച്ച് വെച്ച് കളത്തിലിറങ്ങിയത് വിവാദത്തില്‍. ഈസ്റ്റ് ബംഗാള്‍-എഫ് സി പഞ്ചാബ് മത്സരത്തിലാണ് മെഹ്താബ് സിംഗ് ചിക്കന്‍ ബോക്‌സ് ബാധിച്ചിട്ടും കളിക്കാനിറങ്ങിയത്. മത്സരം ഇരുടീമുകളും ഒരു ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു.

മത്സര ശേഷം ഈസ്റ്റ് ബംഗാളിന്റെ ഈ നീക്കത്തിനെതിരെ ആഞ്ഞടിച്ച് പഞ്ചാബ് എഫ്സി ഉടമ രഞ്ജിത് ബജാജ് രംഗത്തെത്തി.

“നിരുത്തരവാദപരമായ സമീപനമാണ് ഈസ്റ്റ് ബംഗാളിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇരുടീമിലേയും കളിക്കാരേ മാത്രമല്ല, പിച്ചിലേക്ക് കളിക്കാരെ ആനയിക്കുന്ന ആറേഴ് വയസായ കുട്ടികളെ പോലും ബാധിക്കുന്ന കാര്യമാണ് അവിടെ സംഭവിച്ചത്” പഞ്ചാബ് എഫ്സി ഉടമ പറഞ്ഞു.

ചിക്കന്‍പോക്സ് ബാധിച്ച താരത്തെ ഇറക്കി കളിപ്പിച്ചത് ധൈര്യമായി കാണരുത്, മണ്ടത്തരമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായത്. കൊല്‍ക്കത്തയില്‍ നിന്ന് യാത്ര തിരിച്ചത് മുതല്‍ ടീം അംഗങ്ങളുടെ ആരോഗ്യാവസ്ഥയെ ബാധിക്കുന്ന നീക്കമാണ് കളിക്കാരനില്‍ നിന്നുണ്ടായത്. എന്റെ കളിക്കാരിലേക്ക് ചിക്കന്‍പോക്സ് വൈറസ് പടര്‍ന്നിട്ടുണ്ടോ എന്നറിയില്ല. അവരുടെ ആരോഗ്യാവസ്ഥ ഇപ്പോള്‍ മോശമായാല്‍ ഞാന്‍ എന്തു ചെയ്യും?” പഞ്ചാബ് എഫ്സി ഉടമ ചോദിക്കുന്നു.

ചിക്കന്‍ ബോക്‌സ് ബാധിച്ച താരത്തെ കളത്തിറക്കിയ ഈസ്റ്റ് ബംഗാള്‍ നടപടിയ്‌ക്കെതിരെ ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ