ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ആര്‍ക്കെങ്കിലും കൃത്യമായി അറിയുമോ?; പിന്തുണയുമായി സി.കെ വിനീത്

ലക്ഷദ്വീപിലെ ജനങ്ങളുടെ സാധാരണ ജീവിതത്തെ തകര്‍ക്കുന്ന നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ വിനീതും. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദ്വീപ് നിവാസികള്‍ നേരിടേണ്ടി വരുന്ന അനീതികള്‍ക്കെതിരെ വിനീത് പ്രതികരിച്ചത്.

“ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ആര്‍ക്കെങ്കിലും കൃത്യമായി അറിയുമോ? ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപ്. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജനതയെ ദുരിതത്തിലാക്കുകയാണ്.”

“പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. കോവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയത് ലക്ഷദ്വീപിലും വൈറസ് പടരാന്‍ കാരണമായി. സ്‌കൂള്‍ കാന്റീനുകളില്‍ മാംസഭക്ഷണം നല്‍കുന്നതും പ്രഫുല്‍ പട്ടേല്‍ വിലക്കി.”

വളരെക്കുറച്ച് വാഹനങ്ങള്‍ മാത്രമുള്ള ദ്വീപില്‍ റോഡുകള്‍ വലുതാക്കാനുള്ള ശ്രമങ്ങളേയും വിനീത് വിമര്‍ശിച്ചു. ഒഴിഞ്ഞ ജയിലുകള്‍ ഉള്ളതും കുറ്റകൃത്യങ്ങള്‍ കുറവുമായ ദ്വീപില്‍ ഗുണ്ടാ ആക്റ്റ് പ്രാവര്‍ത്തികമാക്കിയത് എന്തിനാണെന്നും വിനീത് കുറിപ്പില്‍ ചോദിക്കുന്നു.

Latest Stories

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം