'സമാനതകളില്ലാത്ത മാന്ത്രികന്‍, ഫുട്‌ബോള്‍ ലോകത്തിന് ഇത് ദുഃഖദിനം'

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറണോഡയുടെ വിടവാങ്ങലില്‍ കണ്ണീരണിഞ്ഞ് ലോകം. മറഡോണയുടെ മരണത്തില്‍ അനുശോചനമറിയിച്ച് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും രംഗത്ത് വന്നു. അര്‍ജന്റീനക്കും ഫുട്ബാളിനും ഇത് ദുഃഖത്തിന്റെ ദിനമാണെന്ന് മെസി പറഞ്ഞു.

“അര്‍ജന്റീനയ്ക്കും ഫുട്ബോള്‍ ലോകത്തിനും വളരെ വേദനയുണ്ടാക്കുന്ന ഒരു ദിവസമാണ്. അദ്ദേഹം നമ്മെ വിട്ടു പോയെങ്കിലും ഇവിടെ തന്നെയുണ്ടാവും. കാരണം ഡീഗോ അനശ്വരനാണ്..അദ്ദേഹത്തോടൊപ്പമുള്ള അനശ്വര നിമിഷങ്ങളും ഞാന്‍ ഓര്‍ത്തു പോവുന്നു” മെസി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സമാനതകളില്ലാത്ത മാന്ത്രികനാണ് മറഡോണയെന്നാണ് റൊണാള്‍ഡോ പറഞ്ഞത്. “എന്റെ ഒരു സുഹൃത്ത് വിട പറയുകയാണ്. എക്കാലത്തേയും മികച്ച പ്രതിഭയും അനശ്വരനുമായ ഒരാള്‍ വിട പറയുന്നു. സമാനതകളില്ലാത്ത മാന്ത്രികന്‍. അദ്ദേഹം വിട പറയുകയാണ്. പക്ഷേ ഒരിക്കലും മായാത്ത പാരമ്പര്യം ഉപേക്ഷിച്ചാണ് അദ്ദേഹം മറയുന്നത്” ക്രിസ്റ്റ്യാനോ കുറിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മറഡോണയുടെ അന്ത്യം. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു വരികെയാണ് മറഡോണയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയും എത്തിയത്. അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച് എട്ട് ദിവസത്തിന് ശേഷം നവംബര്‍ 11- നാണ് മറഡോണ ആശുപത്രി വിട്ടത്.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി