നിലവാരമില്ലാത്ത അഞ്ച് കളിക്കാര്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഉണ്ടായിരുന്നു, അല്ലാത്ത പക്ഷം മെസി കപ്പ് ഉയര്‍ത്തില്ലായിരുന്നു; മൗനം വെടിഞ്ഞ് ഫ്രാന്‍സ് പരിശീലകന്‍

ഫ്രാന്‍സിന്റെ മുഖ്യ പരിശീലകനെന്ന നിലയിലുള്ള കരാര്‍ നീട്ടി ദിവസങ്ങള്‍ക്ക് ശേഷം, ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോടേറ്റ തോല്‍വിയെ കുറിച്ച് മനസ് തുറന്ന് ദിദിയര്‍ ദെഷാംപ്സ്. ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം ആവേശ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നാണ് ഫ്രാന്‍സിനെ പരാജയപ്പെടുത്തിയത്. തന്റെ കരാര്‍ പുതുക്കിയതിന് ശേഷം സംസാരിച്ച ദെഷാംപ്സ്, ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന് നാലോ അഞ്ചോ കളിക്കാരുടെ കുറവുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി.

ഞങ്ങള്‍ ആ മത്സരത്തിന് പൂര്‍ണ്ണ സജ്ജരായിരുന്നില്ല. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഇത്തരമൊരു മത്സരത്തിന് നിലവാരം പുലര്‍ത്താത്ത അഞ്ച് കളിക്കാര്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഉണ്ടായിരുന്നു. ഞാന്‍ ശക്തമായ വാക്കുകള്‍ ഉപയോഗിക്കാന്‍ പോകുന്നില്ല. പക്ഷേ ഒരു നല്ല മണിക്കൂര്‍ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല.

കോച്ച് ആരുടെയും പേരുകളൊന്നും പരാമര്‍ശിച്ചില്ലെങ്കിലും, കിലിയന്‍ എംബാപ്പെ ഹാട്രിക്കോടെ ഫ്രാന്‍സിന്റെ തിരിച്ചുവരവിന് നേതൃത്വം നല്‍കുന്നതിന് മുമ്പ് അദ്ദേഹം നാല് കളിക്കാരെ സബ് ചെയ്തിരുന്നു. ഔസ്മാന്‍ ഡെംബെലെ, ഒലിവിയര്‍ ജിറൂഡ് എന്നിവരായിരുന്നു ഹാഫ് ടൈമിന് അഞ്ച് മിനിറ്റ് മുമ്പ് ബെഞ്ചിലേക്ക് മാറ്റപ്പെട്ടത്.

ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രഞ്ച് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായിരുന്നു എംബാപ്പെ. സമ്മര്‍ദത്തിന്‍ കീഴില്‍ ഹാട്രിക് നേടിയ യുവതാരം പ്രതിരോധത്തിലേക്ക് ടീമിനെ ഏറെക്കുറെ കൊണ്ടുപോയി. ഖത്തറില്‍ നടന്ന മാര്‍ക്വീ ഫുട്‌ബോള്‍ ഇവന്റില്‍ മൊത്തം എട്ട് ഗോളുകള്‍ നേടിയ താരത്തിനാണ് ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചത്.

Latest Stories

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍