റയലിനോട് തോറ്റത് കട്ടക്കലിപ്പായി ; പി.എസ് ജി പ്രസിഡന്റ് റഫറിയെ കൈയേറ്റം ചെയ്യാന്‍ മുറിയിലെത്തി ; സാധനങ്ങള്‍ അടിച്ചുതകര്‍ത്തു

യുവേഫാ ചാംപ്യന്‍സ് ലീഗില്‍ റീയല്‍ മാഡ്രിഡിനോട് അപ്രതീക്ഷിതമായി തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കലിപ്പുമായി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ പ്രസിഡന്റ്. റഫറിയുടെ ഡ്രസ്സിംഗ് റൂമിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചെന്നും റഫറിയെ അവിടുത്തെ സാധനങ്ങള്‍ അടിച്ചു തകര്‍ത്തെന്നുമാണ് റിപ്പോര്‍ട്ട്. സംഭവം വീഡിയോയില്‍ റെക്കോഡ് ചെയ്തയാളെ കൊല്ലുമെന്ന് ഭീഷണിപ്പെുത്തുകയും ചെയ്തതായിട്ടാണ് സ്പാനിഷ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ചാംപ്യന്‍സ് ലീഗില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ ഫ്രഞ്ച്് ക്ല്ബ്ബ് റീയല്‍ മാഡ്രിഡിനെ 3-1 ന്് തകര്‍ത്തു വിട്ടിരുന്നു.

മത്സരഫലത്തില്‍ പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍ ഖെലാഫിയും സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ലിയനാര്‍ഡോയും കടുത്ത അതൃപ്തിയിലായിരുന്നു എന്നാണ് സ്പാനിഷ് മാധ്യമപ്രവര്‍ത്തകന്‍ റൂബന്‍ കാനിസേഴ്‌സ്് എഴുതിയത്. ഒരു ഗോളിന് മുന്നിട്ടു നിന്ന പിഎസ്ജിയെ പിന്നില്‍ നിന്നും പൊരുതിക്കയറിയാണ് റയല്‍ വീഴ്ത്തിയത്. 17 മിനിറ്റിനിടയില്‍ കരീം ബെന്‍സേമ ഹാട്രിക്കും നേടി. പക്ഷേ മത്സരത്തിലെ ആദ്യ ഗോള്‍ ബെന്‍സേമ പിഎസ്ജി ഗോളി ഡൊന്നൊരുമയെ ഫൗള്‍ ചെയ്ത ശേഷമാണ് നേടിയതെന്നാണ് പിഎസ്ജിയുടെ ആരോപണം. ഈ ഗോളിന്റെ ആനുകൂല്യം വാര്‍ റഫറിമാരും നല്‍കിയെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായി പിന്നാലെ രണ്ടു ഗോളുകള്‍ കൂടി സംഭവിച്ചതെന്നും പിഎസ്ജി അധികൃതര്‍ പറയുന്നത്.

കളിക്കു ശേഷം പിഎസ്ജി പ്രസിഡന്റ് റഫറിയുടെ മുറിയിലേക്ക് ചെല്ലുകയും ഉദ്യോഗസ്ഥരുമായി വഴക്കിടുകയും ചെയ്തു. കോപിഷ്ടനായി റഫറീയിംഗുമായി ബന്ധപ്പെട്ട ഉപകരണം തകര്‍ക്കുകയും ചെയ്തു. സംഭവം വീഡിയോയില്‍ പകര്‍ത്തിയ ഒരാളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ്‌റഫറി ഇദ്ദേഹത്തോട് ഡ്രസ്സിംഗ് റൂമില്‍ നിന്നും പുറത്തു പോകാന്‍ ആവശ്യപ്പെട്ടപ്പോഴാണ് അവിടെ ഇരുന്ന ഉപകരണം ഇടിച്ചുപൊട്ടിച്ചത്. കാര്യങ്ങള്‍ കൂടുതല്‍ വഷളായതോടെ പോലീസിനെ വിളിക്കുകയും അല്‍ ഖലീഫയുടെ സുരക്ഷാ ഉദ്യോഗസ്ഥരുമായി പോലീസ് അടിപിടിയാകുകയും ചെയ്തു.

അല്‍ ഖലീഫയുടെ പെരുമാറ്റം റീയല്‍ മാഡ്രിഡ് ഉദ്യോഗസ്ഥര്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് യുവേഫയ്ക്ക് കൈമാറിയേക്കും. വീഡിയോ ദൃശ്യങ്ങള്‍ കൈമാറാന്‍ യുവേഫ റയല്‍ മാഡ്രിഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെസ്സിയും നെയ്മറും ഡി മരിയയുമെല്ലാം കളിച്ചിട്ടും പിഎസ്ജിയ്ക്ക്് തോല്‍വി പിണഞ്ഞത് അവരെ ക്വാര്‍ട്ടറിലേക്കുള്ള വഴിയടച്ചു. സൂപ്പര്‍താരം എംബാപ്പേയുടെ ഗോളില്‍ മുന്നില്‍ കടന്ന ശേഷം രണ്ടാം പകുതിയിലെ 20 മിനിറ്റിലായിരുന്നു കളി മൊത്തം മാറി മറിഞ്ഞത്. ചാംപ്യന്‍സ് ലീഗ് ലക്ഷ്യമിട്ടായിരുന്നു പിഎസ്ജി വന്‍ തുക മുടക്കി സൂപ്പര്‍താരങ്ങളെ ടീമില്‍ എത്തിച്ചത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ