റൊണാള്‍ഡോ 2027 വരെ തുടരും, അൽ നസറുമായുളള കരാര്‍ നീട്ടി സൂപ്പർ താരം, സ്ഥിരീകരിച്ച് ക്ലബ്

സൗദി ക്ലബ് അൽ നസർ ടീമുമായുളള കരാർ 2027 വരെ നീട്ടി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ. അൽ നസർ ക്ലബ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. പുതിയ കരാറില്‍ റൊണാള്‍ഡോ ഒപ്പുവെക്കുന്ന ചിത്രങ്ങളും ക്ലബ്ബ് പങ്കുവെച്ചു. ക്രിസ്റ്റ്യാനോ അൽ നസറിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒടുവിൽ ആരാധകരുടെ ആകാംക്ഷകൾക്കും കാത്തിരിപ്പിനുമൊടുവിൽ സൗദി ക്ലബ് തന്നെ ഇത് ഔദ്യോ​ഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

‘കഥ തുടരുകയാണ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2027 വരെ അല്‍ നസറില്‍ തുടരും’, അല്‍ നസര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പ്രഖ്യാപനത്തിന് ശേഷം റൊണാള്‍ഡോയും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ‘ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. ‘അതേ പാഷന്‍, അതേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം’, റൊണാള്‍ഡോ കുറിച്ചു.

അൽ-നസർ ക്ലബ്ബിൽ 2022 ഡിസംബർ മുതലാണ് ക്രിസ്റ്റ്യാനോ കളിക്കാൻ തുടങ്ങിയത്. പോർച്ചുഗീസ് സൂപ്പർതാരം സൗദി ക്ലബ്ബുമായി കരാർ ഒപ്പുവെച്ചത് ലോകമെമ്പാടുമുള്ള ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. അൽ-നസറിന് വേണ്ടി കളിച്ച ആദ്യ മത്സരത്തിൽ തന്നെ അദ്ദേഹം രണ്ട് ഗോളുകൾ നേടി, ക്ലബ്ബിൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ക്രിസ്റ്റ്യാനോയുടെ കരിയറിലെ അഞ്ചാമത്തെ ക്ലബ്ബ് കൂടിയാണിത്. മുൻപ് സ്പോർട്ടിംഗ് സിപി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ ടീമുകൾക്കായും അദ്ദേഹം കളിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ