തന്റെയും മെസിയുടെയും പേരിന് ഒപ്പം ചേര്‍ക്കാമെന്ന് തോന്നിയ താരം; മൂന്നാമനെ കുറിച്ച് റൊണാള്‍ഡോ

തന്റെയും ലയണല്‍ മെസിയുടെയും പേരിനൊപ്പം ചേര്‍ക്കാമെന്ന് തോന്നിയ താരമാരെന്ന് തിരഞ്ഞെടുത്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ബ്രിട്ടീഷ് ജേര്‍ണലിസ്റ്റായ പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് ഏറെ മതിപ്പ് തോന്നിയ താരത്തെക്കുറിച്ച് റോണോ പറഞ്ഞത്.

മുന്‍ ഫ്രാന്‍സ് നായകനും റയല്‍ മാഡ്രിഡിന്റെ പരിശീലകനുമായിരുന്ന സിനദിന്‍ സിദാനെയാണ് റൊണാള്‍ഡോ മികച്ച താരങ്ങളിലൊരാളായി തിരഞ്ഞെടുത്തത്. റൊണാള്‍ഡോ നേരത്തെയും സിദാനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിട്ടുണ്ട്. ലോക ഫുട്ബോളില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ് സിദാന്‍.

സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായിരുന്ന സമയത്ത് റൊണാള്‍ഡോയും ടീമിന്റെ ഭാഗമായി ഉണ്ടായിരുന്നു. യുവന്റ്സിനായും റയല്‍ മാഡ്രിഡിനായുമാണ് അദ്ദേഹം ക്ലബ്ബ് കരിയറില്‍ കൂടുതല്‍ മത്സരം കളിച്ചത്.

കളിക്കാരനെന്ന നിലയിലും ഗംഭീര റെക്കോഡ് സിദാന്റെ പേരിലുണ്ടായിരുന്നു. 1998-2006വരെ ഫ്രാന്‍സ് ടീമിന്റെ ഭാഗമായിരുന്ന സിദാന്‍ 108 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകളാണ് നേടിയത്. 1998ല്‍ ലോകകപ്പും ബാലന്‍ദ്യോറും നേടാന്‍ സിദാന് സാധിച്ചു.

Latest Stories

പ്രണയം പൊട്ടി വിടർന്നു; ആനന്ദ് മധുസൂദനൻ- ചിന്നു ചാന്ദിനി ചിത്രം 'വിശേഷ'ത്തിലെ ഗാനം പുറത്ത്

വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്