റോണോയോട് പൊങ്ങച്ചം നിര്‍ത്താന്‍ മറഡോണ

കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ഫുട്ബോള്‍ ലോകത്ത് രണ്ടേ രണ്ട് ഇതിഹാസങ്ങളേയുളളു. സാക്ഷാല്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ആരാണ് ലോകോത്തര ഫുട്‌ബോളര്‍ എന്ന കാര്യത്തില്‍ രണ്ടുപേരുടേയും ആരാധകര്‍ക്കിടയിലും വര്‍ഷങ്ങളായി തര്‍ക്കം നടക്കുന്ന കാര്യമാണ്.

തന്റെ അഞ്ചാമത്തെ ബാലണ്‍ഡി ഓര്‍ ഈഫല്‍ ടവറില്‍ റോണോ ഉയര്‍ത്തിപ്പോള്‍ താനാണ് ഈ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്ന പ്രസ്താവന ഫുട്ബോള്‍ ലോകത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

എനിക്ക് ഫുട്‌ബോളില്‍ ചെയ്യാന്‍ കഴിയാത്തതൊന്നും മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കുകയില്ല. പക്ഷെ മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയാത്തത് പലതും എനിക്ക് സാധിക്കുന്നുണ്ട്. ഞാന്‍ രണ്ട്കാലുംകൊണ്ടും മികച്ചരീതിയില്‍ കളിക്കുന്നുണ്ട്. ഗോളും കണ്ടെത്തുന്നു, ഗോളവസരങ്ങളും സൃഷ്ടിക്കുന്നു് ,വേഗത്തില്‍ കളിക്കാനും കഴിയുന്നു ഇതൊക്കെ എന്റെ ഗുണങ്ങളാണ്.

നിങ്ങള്‍ക്ക് നെയ്മറെയും മെസ്സിയേയും തിരഞ്ഞെടുക്കാം. പക്ഷെ ഒരു കാര്യം ഞാന്‍ പറയട്ടെ ഇവരേക്കാളെല്ലാം പൂര്‍ണനായ കളിക്കാരന്‍ ഞാനാണ് . നമ്മള്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ നമ്മളെ വിമര്‍ശിക്കുക സ്വഭാവികമാണ്. ഞാന്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍. അതെന്റെ നല്ല സമയത്തുമതെ മോശം സമയത്തുമതെ. അഞ്ചാം ബാലണ്‍ ദ്യോര്‍ മേടിച്ചുകൊണ്ട് റൊണാള്‍ഡോ പറഞ്ഞതാണിത്.

ഏറ്റവുമൊടുവില്‍ ആര്‍ജന്റീനന്‍ ഇതിഹാസം മറഡോണയുടെ പ്രതികരണമാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. അദ്ദേഹത്തോട് പൊങ്ങച്ചം പറയുന്നത് നിര്‍ത്തുമോ എന്നാണ് മറഡോണ ചോദിച്ചത്. ഫുട്ബോൾ എസ്പാനക്ക് നൽകിയ അഭിമുഖത്തിലാണ് മറഡോണ ഇങ്ങനെ പ്രതികരിച്ചത്.

തന്നെ സംബന്ധിച്ചിടത്തോളം മെസ്സി, ഡി സ്‌റ്റെഫാനോ, ക്രൈഫ്, ഇങ്ങനെ ഒരുപടി താരങ്ങൾ റൊണാൾഡോക്ക് ഒപ്പമോ അതിലധികമോ മികച്ചു നിൽക്കുന്നവരാണ് എന്നാണ് മറഡോണയുടെ അഭിപ്രായം. എന്നാൽ ടീമിന് ഏറ്റവും അധികം ആവശ്യമുള്ള ഘട്ടത്തിൽ മികച്ച കളി പുറത്തെടുക്കാനുള്ള റൊണാൾഡോയുടെ കഴിവ് അനുപമമാണ്. ജൊഹാൻ ക്രൈഫിൽ മാത്രമാണ് ഈയൊരു കഴിവ് മുൻപ് താൻ കണ്ടിട്ടുള്ളതെന്നും മറഡോണ കൂട്ടിച്ചേർത്തു.

തന്നെയും മെസ്സിയെയും താരതമ്യപ്പെടുത്തുന്നതിനെതിരെയും മറഡോണ പ്രതികരിച്ചു. കളിക്കളത്തിൽ തന്നോട് സമാനമായ രീതിയിൽ മികവ് പുറത്തെടുക്കുന്നുവെങ്കിലും മെസ്സിയുടെ നേതൃപാടവം അത്രപോര എന്നാണ് മറഡോണയുടെ കണ്ടെത്തൽ. മെസ്സിക്ക് ഒരിക്കലും ഇരുപതോളം വരുന്ന താരങ്ങളെ വാക്കുകൾ കൊണ്ട് ഉത്തേജിപ്പിച്ച് കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുപ്പിക്കുവാൻ കഴിയില്ല എന്നാണ് മറഡോണ പറയുന്നത്.

Latest Stories

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍