Copa America 2024: തീർക്കാൻ പറ്റുമെങ്കിൽ തീർക്കട; അര്‍ജന്‍റീനയ്ക്ക് രാജകീയ ക്വാട്ടര്‍ പ്രവേശനം.

കോപ്പ അമേരിക്കയിൽ ചിലിക്കെതിരെ 1-0 ത്തിന്‍റെ ജയം കുറിച്ചു അര്ജന്റീന ക്വാട്ടറിലേക്ക് മുന്നേറി. ഇന്ന് നടന്ന മത്സരത്തിൽ ലുറ്റാറോ മാർട്ടിനെസിലൂടെയാണ് 88 ആം മിനിറ്റില്‍ അര്‍ജന്‍റീന ഗോൾ നേടിയത്. അർജനിറ്റിനെൻ താരങ്ങൾ തന്നെ ആയിരുന്നു കളിയുടെ തുടക്കം മുതലേ ആധിപത്യം സ്ഥാപിച്ചിരുന്നത്. ലയണൽ മെസിയുടെ കോർണർ കിക്കിൽ ചിലി താരങ്ങളെ മറികടന്നു മാർട്ടിനെസിന്റെ കാലുകളിലേക്ക് എത്തി ഗോൾ ആവുകയായിരുന്നു. ഇതോടെ കോപ്പ അമേരിക്കയിലെ അടുത്ത ഘട്ടമായ ക്വാർട്ടറിലേക്ക് പ്രവശിച്ചിരിക്കുകയാണ് അര്ജന്റീന.

ഹുലിയൻ അൽവാരെസ്, നിക്കോ ഗോൺസാലസ്, മെസി എന്നിവരായിരുന്നു മുന്നേറ്റ നിരയിൽ ഉണ്ടായിരുന്ന താരങ്ങൾ. ആദ്യ പകുതിയിൽ ചിലി പ്രധിരോധ ഭടന്മാരെ മറികടക്കാൻ മെസിക്കും കൂട്ടർക്കും സാധിച്ചില്ല. കളിയിൽ 22 ഷോട്ടുകൾ അടിച്ച അർജന്റീനൻ താരങ്ങൾക്ക് 88 മിനിറ്റിലാണ് വിജയ ഗോൾ നേടാനായത്.

ചിലി പല തവണ ഭീഷണി മുഴക്കാൻ ശ്രമിച്ചപ്പോൾ എമി മാർട്ടിനെസ് അത് തടയുകയായിരുന്നു. കളിയിൽ 62 ശതമാനം പൊസഷനും അർജന്റീനൻ താരങ്ങളുടെ കൈയിൽ തന്നെ ആയിരുന്നു. പകരക്കാരനായി വന്ന ലുറ്റാറോ മാർട്ടിനെസിന്റെ മികവിൽ വിജയ ഗോൾ നേടിയ അര്ജന്റീന രാജകീയമായി തന്നെ ആണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചത്.

കോപ്പയിൽ അർജന്റീനയുടെ അടുത്ത മത്സരം ജൂൺ 30 നു പെറു ആയിട്ടാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കൂടി ആണിത്. നിലവിൽ ക്വാട്ടറിലേക്ക് കയറിയത് കൊണ്ട് ടീമിലെ മറ്റു താരങ്ങൾക്ക് അടുത്ത മത്സരത്തിൽ അവസരം കിട്ടാൻ സാധ്യത ഉണ്ടെന്നാണ് വരുന്ന റിപ്പോർട്ടുകൾ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ