എന്തൊക്കെയാടാ ഇവിടെ നടക്കുന്നെ..., ഗോൾ അടിക്കുകയുമില്ല അടിപ്പിക്കുകയുമില്ല; കോസ്റ്റ റിക്കയുടെ തന്ത്രത്തിൽ കുരുങ്ങി ബ്രസീൽ

ഇന്ന് നടന്ന കോപ്പ അമേരിക്കൻ മത്സരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ തളച്ചിട്ട് കോസ്റ്റ റിക്ക. രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ല. കളിയില്‍ മുഴുവൻ നിറഞ്ഞുനിന്നത് ബ്രസീൽ ആയിരുന്നുവെങ്കിലും എതിർ ടീമിന്റെ വലയിൽ പന്ത് കേറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടു. നിരവധി അവസരങ്ങൾ കിട്ടിയ ബ്രസീൽ ടീമിന് അത് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിച്ചില്ല.

ബ്രസീലിന്റെ വിനീഷിയസ് ജൂനിയറും, റോഡ്രിഗോയും, റാഫീഞ്ഞോയും മികച്ച മുന്നേറ്റം തന്നെ കാഴ്ച വെച്ചെങ്കിലും കോസ്റ്റ റിക്കയുടെ പ്രധിരോധ ഭടന്മാരുടെ മുൻപിൽ മുട്ടുകുത്തേണ്ടി വരികയായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരൻ ആയി വന്ന സാവീഞ്ഞോ തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. തുടക്കം മുതലേ ആക്രമിച്ചാണ് ബ്രസീൽ കളിച്ചത് എന്നാൽ അതു കൊണ്ട് പ്രേത്യേകിച്ച് നേട്ടം ഒന്നും ഉണ്ടായില്ല.

ഇന്നത്തെ ബ്രസീലിന്റെ കളിയിൽ ഒട്ടും തന്നെ തൃപ്തികരമാകാതെ ആണ് ആരാധകർ ഗാലറിയിൽ നിന്നും പടിയിറങ്ങിയത്. നിലവിലെ മികച്ച ലൈൻ അപ്പ് ഉള്ള ടീം ഇങ്ങനത്തെ പ്രകടനമാണ് തുടരുന്നതെങ്കിൽ ഇനിയുള്ള മത്സരങ്ങൾ അവർക്കു കടുപ്പമാകും.

ബ്രസീലിന്റെ ഗ്രൂപ്പ് നില സംഘീർണമാണ്. പരാഗ്വ, കൊളംബിയ ടീമുകളുമായിട്ടുള്ള മത്സരങ്ങൾ ജയിച്ചാൽ മാത്രമേ കോപ്പ അമേരിക്കയിൽ അടുത്ത ഘട്ടത്തിലേക്ക് ബ്രസീൽ ടീമിന് മുൻപോട്ട് പോകാൻ സാധിക്കു. അടുത്ത മത്സരങ്ങളിൽ മികച്ച പ്രകടനം കാണാനാകും എന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ആരാധകർ.

Latest Stories

ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്

യുപിഐ ഇടപാടുകള്‍ സൗജന്യ സേവനം അവസാനിപ്പിച്ചേക്കും; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ആലപ്പുഴയിലെ കൊലപാതകം; സെബാസ്റ്റ്യന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന

'വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി

അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

കമൽഹാസന്റെ സനാതന ധർമ്മ പ്രസ്താവന; നടന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് പരാതി; ശ്വേത മേനോനെതിരെ കേസ്

മഴമുന്നറിയിപ്പിൽ മാറ്റം; റെഡ് അലേർട്ടുകൾ പിൻവലിച്ചു, 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'രാഞ്ഝണാ'യുടെ മാറ്റം വരുത്തിയ ക്ലൈമാക്സ്; നിയമനടപടി സ്വീകരിക്കാൻ ആനന്ദ് എൽ റായിയും ധനുഷും