മോശം പ്രകടനം; കടുത്ത ദുഖത്തിലാണെന്ന് സികെ വിനീത്

ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തില്‍ ദുഖം രേഖപ്പെടുത്തി മലയാളി സൂപ്പര്‍ താരം സികെ വിനീത്. ഗോളടിക്കാതെ രണ്ട് ഹോം മാച്ച് പിന്നിട്ടതില്‍ വിഷമമുണ്ടെന്നും മുംബൈ സിറ്റിക്കെതിരായ അടുത്ത മാച്ചില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും സികെ വിനീത് ഉറപ്പ് നല്‍കി.

ആദ്യ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം വളരെ മോശമായിരുന്നുവെന്ന് വിനീത് തുറന്ന് സമ്മതിച്ചു. പന്തുമായി എതിര്‍ പെനാല്‍റ്റിബോക്‌സില്‍ കടക്കുന്നതില്‍ ബ്ലാസ്റ്റേഴ്സ് പലപ്പോഴും പരാജയമായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ടീമിനെയും തന്നെ വ്യക്തിപരമായും സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കുന്നതില്‍ കടുത്ത വിഷമമുണ്ടെന്നും വിനീത് പറയുന്നു.

തന്റെ പ്രകടനത്തില്‍ വ്യക്തിപരമായി സന്തുഷ്ടനല്ലെന്ന് പറഞ്ഞ വിനീത് അടുത്ത മത്സരത്തോടെ കൂടുതല്‍ ഗോളുകളും മുന്നേറ്റവും നടത്താമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു. ബെര്‍ബറ്റോവിനെ പോലെയുള്ള സൂപ്പര്‍താരങ്ങള്‍ പന്ത് ലഭിക്കുന്നതിന് മുന്‍പായി തന്നെ അടുത്ത നീക്കം മനസ്സില്‍ കാണാന്‍ കഴിവുള്ളവരാണ്. അതേ നിലവാരത്തിലേക്ക് മറ്റുള്ള താരങ്ങള്‍ക്ക് ഉയരാന്‍ ഇതുവരെ സാധിക്കാത്തതാണ് ബ്‌ളാസ്റ്റേഴ്‌സിന്റെ പ്രതിസന്ധിയെന്നാണ് വിനീതിന്റെ വിലയിരുത്തല്‍.

വന്‍ താരനിരയും വലിയ പ്രതീക്ഷയുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആദ്യ രണ്ട് മത്സരങ്ങളില്‍ ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. ഐഎം വിജയനടക്കമുള്ള പ്രമുഖര്‍ ആദ്യ രണ്ടുകളികളിലെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവരികയും ചെയ്തിരുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്