"ഛേത്രി പിന്നെയും ഗോളടിച്ചു സ്റ്റേഡിയം വിടരുത്" തോൽപ്പിച്ചത് മുംബൈയെ ആണെങ്കിലും കേരളത്തെ ട്രോളി ബാംഗ്ലൂർ ആരാധകരുടെ ചാന്റ്

മുംബൈ സിറ്റി എഫ്‌സിക്കെതിരെ 78-ാം മിനിറ്റിൽ സുനിൽ ഛേത്രി നേടിയ ഗോളിന് പിന്നാലെ ബെംഗളൂരു എഫ്‌സി ആരാധകർ ‘ദയവായി കളി നിർത്തി പോകരുത്’ എന്ന് ആക്രോശിക്കുന്നത് കണ്ടു. സുനിൽ ഛേത്രിയുടെ ഗോളിന് പിന്നാലെ ഇറങ്ങിപ്പോയ കേരള ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിനും എതിരെയുള്ള വിമർശനമായിരുന്നു ഈ ചാന്റ്.

ഐ എസ് എല്‍ ഒന്നാം സെമിയിലെ ആദ്യ പാദത്തില്‍ മുംബൈ സിറ്റി എഫ് സിക്കെതിരെ ബെംഗളൂരു എഫ് സി ജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു മത്സരം സ്വന്തമാക്കിയത്. 78-ാം മിനുട്ടില്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്.

ഇതോടെ ഐ എസ് എല്‍ ഫൈനലിലേക്ക് ബെംഗളൂരു എഫ് സി ഒരു ചുവട് കൂടി അടുത്തു. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് മുംബൈ ബാംഗ്ലൂരിന് മുന്നിൽ കീഴടങ്ങുന്നത്. വിന്നേഴ്സ് ഷിൽഡ്‌ ജേതാക്കളായ മുംബൈ തുടർച്ചയായ ജയങ്ങൾ നേടിയുള്ള യാത്ര അവസാനിപ്പിച്ച് അവസാന മത്സരങ്ങൾ പലതിലും തോൽവിയെറ്റ് വാങ്ങുക ആയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സുമായി നടന്ന മത്സരത്തിൽ ഫ്രീകിക്ക് വിസിലിന് മുമ്പ് തന്നെ ഛേത്രി ഗോളടിക്കുക ആയിരുന്നു. ആ ഗോൾ റദ്ദാക്കണം എന്ന കേരളത്തിന്റെ ആവശ്യം കേൾക്കാതെ ഇരുന്നതോടെയാണ് ടീം കളിക്കളം വിട്ടത്. ഇന്നലെ വീണ്ടും ഛേത്രി ഗോൾ നേടിയപ്പോൾ കേരളത്തിന്റെയും മുംബൈയുടെയും ആരാധകരെ ട്രോളി ബാംഗ്ലൂർ ആരാധകർ” ഛേത്രി പിന്നെയും ഗോൾ നേടി, സ്റ്റേഡിയം വിടരുത്” എന്ന അഭ്യർത്ഥന പറഞ്ഞത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ