നോര്‍ത്ത് ഈസ്റ്റിനെ തുരത്തി മരീന മച്ചാന്‍സ്; മുഹമ്മദ് റാഫിക്ക് ഗോള്‍

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്.സി മറുപടി ഇല്ലാത്ത മൂന്നു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയുടെ 11 -ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ അബ്ദുള്‍ ഹക്കുവിന്റെ സെല്‍ഫ് ഗോളിലൂടെ ചെന്നൈയിന്‍ എഫ്.സി ആദ്യ ഗോള്‍ കണ്ടെത്തി. 24-ാം മിനിറ്റില്‍ റാഫേല്‍ അഗസ്‌തോ ചെന്നൈയിന്റെ ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന മലയാളി താരം മുഹമ്മദ് റാഫി ഹെഡ്ഡറിലൂടെ 84 ാം മിനിറ്റില്‍ ഗോള്‍ പട്ടിക തികച്ചു (3-0).

ആദ്യഗോളിനു വഴിയൊരുക്കുകയും രണ്ടാം ഗോള്‍ നേടുകയും ചെയ്ത റാഫേല്‍ അഗസ്‌തോയാണ് മാന്‍ ഓഫ് ദി മാച്ച്. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ ചെന്നൈയുടെ ഗോള്‍കീപ്പറുടെ പിഴവില്‍ നോര്‍ത്ത് ഈസ്റ്റിനു ആദ്യ അവസരം ലഭിച്ചു. ഗോളി കരണ്‍ജിതിന്റെ കിക്കെടുത്ത പിഴവില്‍ നിന്നു വലത്തെ പാര്‍ശ്വത്തില്‍ പന്തുകിട്ടിയ സെമിനെലന്‍ ഡുങ്കലിന്റെ ലോബ് ആളൊഴിഞ്ഞ ചെന്നൈയിന്റെ പോസ്റ്റിനു മുകളിലൂടെ പാഴായി. ഗ്രിഗറി നെല്‍സണ്‍ തളികയില്‍ എന്ന വണ്ണം നല്‍കിയ ക്രോസ് ഫ്രാന്‍സിസ് ഫെര്‍ണാണ്ടിലേക്ക്.പക്ഷേ, കൃത്യമായി ഗോള്‍ വലയം ലക്ഷ്യമാക്കാന്‍ ഫെര്‍ണാണ്ടസിന്റെ ഹെഡ്ഡറിനു കഴിഞ്ഞില്ല. നിലത്തുകുത്തിയ പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറന്നുയര്‍ന്നു.

11- ാം മിനിറ്റില്‍ സെല്‍ഫ് ഗോളിന്റെ രൂപത്തിലാണ് ചെന്നൈയിന്റെ ആദ്യ ഗോള്‍ പിറന്നത്.റാഫേല്‍ അഗസ്‌തോയുടെ ഷോട്ട് മുന്നില്‍ വന്ന നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം സ്റ്റോപ്പര്‍ ബാക്ക് അബ്ദുള്‍ ഹക്കുവിന്റെ തലയില്‍ തട്ടി വലയിലാവുകയായിയിരുന്നു. 24 ാം മിനിറ്റില്‍ ബിക്രം ജിത്തിന്റെ പാസില്‍ നിന്ന് ആദ്യ ഗോളിനു വഴി തുറന്ന റാഫേല്‍ അഗസ്‌തോ ചെന്നൈയിന്റെ രണ്ടാം ഗോളിനുടമയായി.

81 -ാം മിനിറ്റില്‍ ജെജെയുടെ പകരക്കാരനായി വന്ന മലയാളി താരം മുഹമ്മദ് റാഫി വന്നു മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി. ഗ്രിഗറി നെല്‍സണെ ബോക്‌സിനു തൊട്ടു വെളിയില്‍ വെച്ചു ടാക്ലിങ്ങ് ചെയ്തിനു അനുവദിച്ച ഫ്രീകിക്കായിരുന്നു ഗോളിനു വഴിയൊരുക്കിയത്. ഗ്രിഗറിയുടെ കിക്ക് ക്രോസ് ബാറില്‍ തട്ടി തെറിച്ചവന്നത് ഓടി വന്ന മുഹമ്മദ് റാഫി തന്റെ സ്വതസിദ്ധമായ ഹെഡ്ഡിങ്ങ് സ്‌പെഷ്യല്‍ പുറത്തെടുത്ത് വലകുലുക്കി (3-0).

അടുത്ത മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് എഫ്.സി ഡിസംബര്‍ രണ്ടിനു എവേ മാച്ചില്‍ ഡല്‍ഹിയെയും ചെന്നൈയിന്‍ എഫ്.സി ഡിസംബര്‍ മൂന്നിനു എവേ മാച്ചില്‍ പൂനെ സിറ്റിയേയും നേരിടും.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്