ചാമ്പ്യന്‍സ് ലീഗ്; മെസി കരുത്തില്‍ ബാഴ്‌സ ക്വാര്‍ട്ടറില്‍

സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ നപ്പോളിയയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. ഇരു പാദങ്ങളിലുമായി 4-2 ജയത്തോടെയാണ് സ്പാനിഷ് വമ്പന്‍മാരുടെ ക്വാര്‍ട്ടര്‍ പ്രവേശം. ആദ്യ പാദം 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു.

10ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ മനോഹരമായി ഹെഡ് ചെയ്ത് ലെന്‍ഗ്ലേ ബാഴ്സക്ക് ലീഡ് നല്‍കി. മത്സരത്തിന്റെ 23ാം മിനിറ്റിലായിരുന്നു മെസി മാജിക്. മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് പോസ്റ്റിന്റെ ഇടത്തേമൂലയില്‍ നിന്ന് എത്തിയ മെസിയുടെ ഷോട്ട് ലക്ഷ്യം കാണുകയായിരുന്നു.

ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെയാണ് തുടര്‍ന്നുള്ള രണ്ട് ഗോളുകള്‍ പിറക്കുന്നത്. രണ്ടും പെനാല്‍റ്റി ഗോളുകള്‍. മെസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി സുവാരസ് സുന്ദരമായി ഗോളാക്കിയപ്പോള്‍, തൊട്ടുടനെ മെര്‍ട്ടന്‍സിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ലോറന്‍സോയും ഗോളാക്കിമാറ്റി. ആദ്യപകുതി അവസാനിക്കുമ്പോള്‍ സകോര്‍ 3-1.

രണ്ടാം പകുതിയില്‍ വാശിയേറിയ മുന്നേറ്റങ്ങള്‍ക്ക് ക്യാമ്പ് നൗ സാക്ഷ്യം വഹിച്ചെങ്കിലും ഗോളുകളൊന്നും പിറന്നില്ല. ക്വാര്‍ട്ടറില്‍ ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണാണ് ബാഴ്സയുടെ എതിരാളികള്‍.

Latest Stories

ടിക്കറ്റ് ചോദിച്ച ടിടിഇ 'നോക്ക് ഔട്ട്'; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

ബലാത്സംഗം ചെയ്തുവെന്ന് നടിമാരുടെ ആരോപണം, 10 നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ മീടു; കാന്‍ ഫെസ്റ്റിവല്‍ പൊട്ടിത്തെറിക്ക് വേദിയാകും!

IPL 2024: ഇനി കാൽക്കുലേറ്റർ ഒന്നും വേണ്ട, ആർസിബി പ്ലേ ഓഫിൽ എത്താൻ ഇത് മാത്രം സംഭവിച്ചാൽ മതി; എല്ലാ കണ്ണുകളും ആ മൂന്ന് ടീമുകളിലേക്ക്

ഇന്തോനേഷ്യയില്‍ വന്‍ ദുരന്തം: വിനോദയാത്രക്കാരുമായി പോയ ബസ് കാറുകളെയും സ്‌കൂട്ടറുകളെയും ഇടിച്ച് തെറിപ്പിച്ചു; 11 പേര്‍ മരിച്ചു, 53 പേര്‍ക്ക് പരിക്ക്

തിരക്കഥാ വിവാദം അവസാനിക്കുന്നില്ല, തന്റെ കഥ മോഷ്ടിച്ചെന്ന് എഴുത്തുകാരന്‍; 'മലയാളി ഫ്രം ഇന്ത്യ' വീണ്ടും വിവാദത്തില്‍

കണ്ണൂരിൽ റോഡരികില്‍ ഐസ്ക്രീം ബോംബുകൾ പൊട്ടിത്തെറിച്ചു

IPL 2024: അവരുടെ പിഴവിന് ഞാനെന്ത് പിഴച്ചു, വിലക്കിന് പിന്നാലെ പൊട്ടിത്തെറിച്ച് പന്ത്; പ്രതികരണം വെളിപ്പെടുത്തി അക്‌സര്‍ പട്ടേല്‍

ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം; മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്

ക്യാപ്റ്റന്‍സി ഈഗോയില്‍ ഊന്നി, ഗ്രൗണ്ടിലാണെങ്കില്‍ ലോക അഭിനയവും, ഫേക് കളിക്കാരന്‍; ഇന്ത്യന്‍ താരത്തിനെതിരെ ഡിവില്ലിയേഴ്‌സ്

'സാധാരണക്കാരെ പുഛിക്കാന്‍ ഹൈക്കമാന്‍ഡിന്റെ പിന്തുന്നയുണ്ടെന്ന് അഹങ്കരിക്കുന്നവന്‍'; ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു; രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി