ബ്ലാസ്റ്റേഴ്‌സ് താരവേട്ട തുടരും; സൂപ്പര്‍ താരങ്ങള്‍ ഇനിയും വരും: ആരാധകര്‍ക്ക് ആവേശം നല്‍കി ജയിംസ്

സീസണില്‍ തിരിച്ചടികള്‍ നേരിടുന്ന കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും അമ്പരപ്പിക്കുന്ന പ്രഖ്യാപനവും ഡേവിഡ് ജെയിംസ്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് സെമി പ്ലേ ഓഫ് സാധ്യത മങ്ങിയിരിക്കുകയാണ്. എങ്കിലും പ്രതീക്ഷ കൈവിടാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും ആരാധകരും ഒരുക്കമല്ല. അതിനുള്ള സൂചനയാണ് കഴിഞ്ഞ ദിവസം പിരശീലകന്‍ ഡേവിഡ് ജെയിംസ് വ്യക്തമാക്കിയത്.

മാര്‍ക്ക് സിഫ്‌നിയോസിന്റെ പകരക്കാരനായി ഗുഡിയോണ്‍ ബാള്‍ഡ്വിന്‍സണെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് ഇനിയും താരങ്ങളെ സ്വന്തമാക്കുമെന്ന് ഡേവിഡ് ജെയിംസ് പറഞ്ഞു. ട്രാന്‍സഫര്‍ വിന്‍ഡോ ഇപ്പോഴും തുറന്നു കിടക്കുകയാണ്. പരിക്കേറ്റ കളിക്കാര്‍ക്കു പകരം ടീമിനെ ശക്തമാക്കാന്‍ എതാനും കളിക്കാരെ കൊണ്ടുവരും. അതിനുള്ള പണികള്‍ നടന്നുവരുകയാണെന്നാണ് ജെയിംസ് പറഞ്ഞത്.

സൂപ്പര്‍ താരം ബെര്‍ബറ്റോവ്, കെസിറോണ്‍ കിസീറ്റോ എന്നീ താരങ്ങള്‍ക്ക് പരിക്കേറ്റത് ബ്ലാസ്റ്റേഴ്‌സിനെ ശക്തമായി ബാധിച്ചിരുന്നു. ഈ പ്രശ്‌നത്തിനിടയിലാണ് സിഫ്‌നിയോസും ടീം വിട്ടത്. അതേസമയം, സിഫ്‌നിയോസിന് പകരക്കാരനായി തൊട്ടടുത്ത ദിവസം തന്നെ പുതിയ താരത്തെ കൊണ്ടുവന്ന മാനേജ്‌മെന്റ് ഇനിയും കളിക്കാരെ ടീമിലെത്തിക്കുമെന്നാണ് ഡേവിഡ് ജെയിംസ് നല്‍കുന്ന സൂചന.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്