ഹ്യൂമേട്ടനെ നൈസായി ട്രോളി ബ്ലാസ്‌റ്റേഴ്‌സ്

ഗോള്‍ നേട്ടം തുടരുന്ന ഇയാന്‍ ഹ്യൂമിനെ നൈസായി ട്രോളി കേരള ബ്ലാസ്‌റ്റേഴ്‌സ്. പരിക്കായിട്ടും ഗ്രൗണ്ടില്‍ ഉഗ്രന്‍ പ്രകടനം നടത്തുന്ന ഇയാന്‍ ഹ്യൂം മുംബൈക്കെതിരേ ആദ്യ പകുതിയില്‍ അടിച്ചതടക്കം മൊത്തം ഗോള്‍ നേട്ടം നാലാക്കി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് താരത്തെ നൈസായി ട്രോളിയത്.

കേരളത്തില്‍ ഇപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഇമോജി എന്ന ക്യാപ്ഷനോടെ ഇട്ട ഫോട്ടോയിലൂടെയാണ് ഹ്യൂമേട്ടനെ ബ്ലാസ്‌റ്റേഴ്‌സ് ട്രോളിയത്. തലയില്‍ തുണികെട്ടി നില്‍ക്കുന്ന ഇമോജി ഹ്യൂമിന്റെ തലയിലെ കെട്ടാണ് സൂചിപ്പിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ട്വിറ്ററിലാണ് ഇമോജിയുടെ ഫോട്ടോ ഇട്ടത്.

മുംബൈ ഫുട്‌ബോള്‍ അറീനയില്‍ നടക്കുന്ന ഐഎസ്എല്‍ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരേ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നില്‍. 23ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂം നേടിയ ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്നിട്ട് നില്‍ക്കുന്നത്. ഈ സീസണില്‍ ഹ്യൂമിന്റെ നാലാം ഗോളാണിത്.

പെക്കൂസണ്‍ നല്‍കിയ പാസില്‍ നിന്നും ഹ്യൂം പന്ത് വലയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ 5-0ന് തോല്‍പ്പിച്ച കടം വീട്ടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്്‌സ് മുംബൈക്കെതിരേ ആദ്യ പകുതിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുന്നേറ്റനിരയില്‍ സിഫിനിയോസിനെയും ഹ്യൂമിനെയും ഇറക്കിയ പരിശീലകന്‍ ഡേവിഡ് ജയിംസ് മലയാളി താരം സികെ വിനീതിനെയും സൂപ്പര്‍ താരം ബെര്‍ബറ്റോവിനെയും ആദ്യ പകുതിയില്‍ ഇറക്കിയിട്ടില്ല. ഇന്നത്തെ മത്സരം ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിന് മുന്നേറാനാകും.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ