പേടിയില്ലെന്ന് പറഞ്ഞ ബംഗാൾ നിന്നു വിറച്ചു, ആവേശക്കടൽ തീർത്ത് ബ്ലാസ്റ്റേഴ്‌സ്

ആദ്യ പകുതിയിലെ ഫിനിഷിങ് പോരായ്മ പരിഹരിക്കാൻ സൂപ്പർ താരം ലൂണ തന്നെ മുന്നോട്ട് വന്ന് നേടിയ ഗോൾ നൽകിയ ഊർജത്തിന്റെ ആവേശത്തിൽ പുതുമുഖ താരം ഇവാൻ നേടിയ രണ്ട് തകർപ്പൻ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന വിജയമാണ് എത്തിയത്. കളിയുടെ അവസാന നിമിഷം ബ്ലാസ്റ്റേഴ്‌സ് പ്രാതിരോധം കാട്ടിയ അലസതയിലാണ് എതിരാളികൾ വലകുലുക്കിയത്. എന്തായാലും ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വന്തം ഗാലറിക്ക് മുന്നിൽ ജയിക്കാൻ സാധിച്ചത് ബ്ലാസ്റ്റേഴ്സിന് മുനോട്ടുള്ള യാത്രയിൽ ഊർജ്ജമാകും.

അലക്സ് ആണ് ഈസ്റ്റ് ബംഗാളിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. ആദ്യ പകുതിയിലെ ഡ്രിങ്ക്സ് ബ്രേക്കിന് ശേഷം കൂടുതൽ ഉയർന്ന കളിച്ച ബ്ലാസ്റ്റേഴ്‌സ് 72 ആം മിനിറ്റിലാണ് ലൂനയിലൂടെ വല കുലുക്കിയത്. ശേഷം ചിത്രത്തിലെ ഇല്ലാതിരുന്ന ഈസ്റ്റ് ബംഗാൾ പോസ്റ്റിലേക്ക് ഇവാൻ നേടിയ സോളോ ഗോൾ. ശേഷം എതിരാളി ഒരു ഗോൾ അടിച്ചപ്പോൾ ഗാലറി ഒന്ന് പേടിച്ചെങ്കിലും ഇവാൻ ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്‌സ് രക്ഷകനായി, ഇത്തവണ റോക്കറ്റ് ഷോട്ട് ആണെന്ന് മാത്രം.

ഡ്രിങ്ക്സ് ബ്രേക്കിന് ശേഷം കിട്ടിയ എനർജിയിൽ എതിരാളിക്ക് ഒരു അവസരവും നൽകാത്ത നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതൽ നടത്തിയ മുന്നേറ്റങ്ങൾക്ക് കിട്ടിയ സമ്മാനം തന്നെ ആയിരുന്നു ഗോൾ. ഈസ്റ്റ് ബംഗാളിന്റെ സ്വാഭാവിക കളി കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ സമ്മതിച്ചില്ല.

കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്

Latest Stories

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും

കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, പി. കെ ശ്യാമളക്കെതിരെ വിമതനീക്കം; ജില്ലാ സെക്രട്ടറിയേറ്റംഗം ടി. കെ. ഗോവിന്ദൻ മത്സരിക്കും

പത്തനാപുരത്ത് ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകും; തനിക്കെതിരായ ആരോപണങ്ങൾ വിലപ്പോവില്ല: ഗണേഷ് കുമാർ