മെസ്സിയെ പ്രീതിപ്പെടുത്താന്‍ പുതിയ ട്രാന്‍സ്ഫര്‍ പദ്ധതികളുമായി ബാഴ്‌സലോണ

സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ നിര്‍ദേശങ്ങള്‍ക്കനുസിരിച്ച് ട്രാന്‍സ്ഫര്‍ പദ്ധതികൊളൊരുക്കാന്‍ ബാഴ്‌സലോണ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് കാറ്റലന്‍ ക്ലബ്ബിന്റെ പരിശീലകന്‍ ഏണസ്റ്റോ വല്‍വാര്‍ഡേ ജനുവരി ട്രാന്‍സഫറില്‍ തങ്ങള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു. പകരക്കാരുടെ ബെഞ്ചില്‍ മികച്ച താരങ്ങളില്ല എന്ന പരാതി ബാഴ്‌സ ആരാധകര്‍ക്കിടയില്‍ തന്നെ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ട്രാന്‍സ്ഫറുകള്‍ക്ക് ബാഴ്‌സ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലിവര്‍പൂളിന്റെ ബ്രസീലിയന്‍ താരം കുട്ടിഞ്ഞോയ്ക്കായി കഴിഞ്ഞ സീസണ്‍ മുതല്‍ വലവിരിച്ച് കാത്തിരിക്കുന്ന ബാഴ്‌സലോണയ്ക്ക് റെഡ്‌സുമായി ഇതുവരെ ഒരു തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. ജനുവരി വിന്‍ഡോയില്‍ ഇക്കാര്യം തീരുമാനത്തിലെത്താന്‍ സാധിക്കുമെന്നാണ് ബാഴ്‌സ കരതുന്നത്. കുട്ടിഞ്ഞോയെ ടീമിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ഷാല്‍ക്കെയുടെ ജര്‍മന്‍ താരം ലിയോണ്‍ ഗോരെട്‌സകയെ ന്യൂ ക്യാംപിലെത്തിക്കാനുള്ള ബ്ലാന്‍ ബിയാണ് മാനേജ്‌മെന്റിനുള്ളതെന്ന് എക്‌സ്പ്രസ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യനിരയില്‍ കളി മെനയുന്ന കാര്യത്തില്‍ 22 കാരനായ ഗോരെട്‌സ്‌ക സാവിക്കും ഇനിയസ്റ്റയ്ക്കും പിന്‍ഗാമിയാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

അതേസമയം, താരത്തെ നോട്ടമിട്ട് യൂറോപ്പില്‍ നിന്നുള്ള നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ട്. മെസ്സിയ്ക്കും സുവാരസ്സിനും ബോള്‍ എത്തിച്ചു കൊടുക്കേണ്ട ചുമതല മിഡ്ഫീല്‍ഡില്‍ താരം ഭംഗിയായി നിറവേറ്റുമെന്നാണ് കരുതുന്നത്. മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ മാത്രമല്ല ഗോള്‍ സ്‌കോര്‍ ചെയ്യുന്നതിലും വിദഗ്ധനാണ് എന്ന തെളിയിച്ച താരമാണ് ഗോര്‍ട്സ്‌കെ. ബുണ്ടസ് ലീഗില്‍ ഇതുവരെ 8 കളികളില്‍ നിന്നായി 4 ഗോള്‍ സ്വന്തമാക്കിക്കഴിഞ്ഞു താരം.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...