തന്റെ നമ്പര്‍ വണ്‍ ഫാന്‍ മരിച്ചു, അര്‍ജന്റൈന്‍ സൂപ്പര്‍ താരം ബൂട്ടഴിച്ചു

അര്‍ജന്റീന മുന്നേറ്റ താരം കാര്‍ലോസ് ടെവസ് ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ബൊക്ക ജൂനിയേഴ്സ് ക്ലബിന്റെ താരമായിരുന്ന ടെവസ് ഒരു വര്‍ഷമായി ടീമില്‍ കളിക്കുന്നുണ്ടായിരുന്നില്ല. പിതാവിന്റെ മരണമാണ് താരത്തെ ഫുട്‌ബോള്‍ അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

എന്റെ നമ്പര്‍ വണ്‍ ഫാന്‍ ഇല്ലാതായി, ഇനി ഞാനെന്തിന് കളിക്കണം എന്നാണ് ടെവസ് ചോദിക്കുന്നത്. ഇനിയും കളിക്കാന്‍ തനിക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുകയാണെന്ന് 38കാരനായ താരം വ്യക്തമാക്കി.

തന്റെ ഉള്ളിലുള്ള പ്രതിഭ മുഴുവന്‍ ഫുട്ബോളിന് നല്‍കി കഴിഞ്ഞു. ഇനി ഒന്നും നല്‍കാനില്ലെന്നും താരം വ്യക്തമാക്കി. ബൊക്ക ജൂനിയേഴ്സിലൂടെ കരിയര്‍ തുടങ്ങി ആ ക്ലബില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാന്‍ ടെവസിനായി. ബൊക്ക ജൂനിയേഴ്സിനൊപ്പം 11 കിരീടങ്ങള്‍ താരം നേടിയിട്ടുണ്ട്.

അര്‍ജന്റീനയ്ക്കുവേണ്ടി 76 മത്സരങ്ങളില്‍ കളിച്ചു. 13 ഗോള്‍ നേടി. 2004ലെ ഏഥന്‍സ് ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ അര്‍ജന്റീന ടീമിലെ അംഗമായിരുന്നു ടെവസ്. വെസ്റ്റ് ഹാം യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ് ക്ലബുകളില്‍ കളിച്ചിട്ടുള്ള ടെവസ് ചൈനീസ് ലീഗില്‍ ഷാങ്ഹായ് ഷെന്‍ഹുവയിലും കളിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടനേട്ടങ്ങളില്‍ പങ്കാളിയായ ടെവസ് 2008ലെ ചാമ്പ്യന്‍സ് ലീഗില്‍ കീരിടം നേടിയ ടീമിലും അംഗമായി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിക്കെതിരായ പെനല്‍റ്റി ഷൂട്ടൗട്ടില്‍ യുണൈറ്റഡിനായി ടെവസ് സ്‌കോര്‍ ചെയ്തിരുന്നു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി