വനിതാ ഫുട്ബോൾ താരങ്ങൾക്കെതിരെ അതിക്രമം; അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ അംഗം ദീപക് ശർമ്മ അറസ്റ്റിൽ

വനിതാ ഫുട്ബോൾ താരങ്ങളെ ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി മർദ്ദിച്ച സംഭവത്തിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ദീപക് ശർമ്മയെ അറസ്റ്റ് ചെയ്ത് ഗോവൻ പോലീസ്.

മാർച്ച് 28 നായിരുന്നു സംഭവം. ഗോവയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ വനിതാ ലീഗിനിടെ മദ്യപിച്ചെത്തി ഹോട്ടലിൽ അതിക്രമിച്ച് വനിതാ താരങ്ങളെ മർദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന 2 വനിതാ താരങ്ങളുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഹിമാചൽ പ്രദേശ് ആസ്ഥാനമായുള്ള ഖാദ് എഫ്സിയിലെ താരങ്ങളാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും ഗോവൻ ഫുട്ബോൾ അസ്സോസിയേഷനും പരാതി നൽകിയത്. ഹിമാചൽ ഫുട്ബോൾ അസ്സോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയാണ് അറസ്റ്റിലായ ദീപക് ശർമ്മ.

സ്ത്രീക്ക് നേരെ ബലപ്രയോഗം നടത്തല്‍, മുറിവേല്‍പ്പിക്കല്‍, മറ്റ് കുറ്റങ്ങള്‍ എന്നീ വകുപ്പുകൾ ചുമത്തിയാണ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത