യൂറോയിലെ മികച്ച പ്രകടനത്തിന് ശേഷം ആവശ്യക്കാർ ഏറെ, റയൽ വിടുന്ന കാര്യത്തിൽ നിർണായക തീരുമാനം എടുത്ത് യുവതാരം

2024 യൂറോ കപ്പിൽ തുർക്കിക്ക് വേണ്ടി തന്റെ മികച്ച പ്രകടനത്തിന് ശേഷം റയൽ മാഡ്രിഡ് മിഡ്‌ഫീൽഡർ ആർദ ഗൂളർ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചു. പത്തൊമ്പതുകാരനായ മിഡ്‌ഫീൽഡർ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിന്ഡോയിലാണ് തുർക്കിഷ് ലീഗ് ക്ലബ് ആയ ഫെനർബാഷിൽ നിന്നും റയൽ മാഡ്രിഡിൽ ജോയിൻ ചെയ്തത്. കൃത്യമായ കളി സമയം കിട്ടാത്ത ഗൂളർ തന്റെ സ്ഥാനത്തിന് വേണ്ടി പോരാടാൻ തയ്യാറാണ്.

കഴിഞ്ഞ സീസണിൽ റയലിന് വേണ്ടി പന്ത്രണ്ട് മത്സരണങ്ങളിൽ കളിച്ച ഗൂളർ ആറ് ഗോളുകൾ നേടി. നടന്നു കൊണ്ടിരിക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ടൂർണമെന്റിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടി ക്രിസ്റ്റ്യാനോയുടെയും റൂണിയുടെയും റെക്കോർഡിനൊപ്പമെത്തിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ, വെയ്ൻ റൂണി തുടങ്ങിയ പ്രമുഖരായ ഫുട്ബോൾ താരങ്ങളുടെ പാത പിന്തുടർന്ന് ആ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കൗമാരക്കാരനാണ് ഗൂളർ. മേൽപ്പറഞ്ഞ റിപ്പോർട്ട് അനുസരിച്ച്, യൂറോ 2024 ലെ തൻ്റെ രാജ്യത്തിനായുള്ള പ്രകടനത്തെത്തുടർന്ന് അടുത്ത സീസണിൽ കൂടുതൽ റയൽ മാഡ്രിഡിൽ കളിക്കാനാകുമെന്ന് ആർദ ഗൂളർ പ്രതീക്ഷിക്കുന്നു.

നിലവിൽ ജർമൻ വെറ്ററൻ ടോണി ക്രൂസ് വിരമിച്ച സാഹചര്യത്തിൽ അവിടെ തനിക്കൊരു സ്പേസ് കണ്ടെത്താൻ സാധിക്കുമെന്നാണ് ഗൂളർ പ്രതീക്ഷിക്കുന്നത്. ഒരു ഫോൾസ് 9 പൊസിഷനിൽ കളിപ്പിക്കാനാണ് കാർലോ അൻസെലോട്ടി ആഗ്രഹിക്കുന്നത്. ടോണി ക്രൂസിന് പുറമെ ലോക മോഡ്രിച്ചും ഉടനെ തന്നെ പടിയിറങ്ങുന്ന സാഹചര്യത്തിൽ കമവിങ്ക, ചുവമേനി എന്നിവരുടെ കൂടെ ഒരു പുതിയ മിഡ്‌ഫീൽഡ് രൂപീകരിക്കാൻ കാർലോ ശ്രമിച്ചേക്കുമെന്നും കരുതാം.

പെരെസിന്റെ കീഴിൽ വരാനിരിക്കുന്ന ലാലിഗ സീസണിൽ പുതിയ താരങ്ങളെ ക്ലബ്ബിലെത്തിക്കുക വഴി പുതിയ ടീം ബിൽഡിംഗ് നടത്താൻ കാർലോ അൻസെലോട്ടിക്ക് സാധിക്കും. എ സി മിലൻ സെന്റർ ബാക്ക് റിക്കാർഡോ കലഫോറി പോർച്ചുഗീസ് ഡിഫൻഡർ അലക്സന്ദ്രേ പെനെട്രേ എന്നിവരടങ്ങുന്ന യുവ നിരയിലേക്ക് റയൽ മാഡ്രിഡിന്റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. യൂറോ കപ്പിൽ സ്പെയിനിന് വേണ്ടി കളിക്കുന്ന നിക്കോ വില്യംസിനെ ടീമിലെത്തിക്കാനും പ്രമുഖ ക്ലബ്ബുകൾ ശ്രമിക്കുന്നുണ്ട്. നിലവിൽ മികച്ച പ്രകടനമാണ് നിക്കോ യൂറോയിൽ കാഴ്ച്ചവെക്കുന്നത്.

Latest Stories

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

'കുടുംബശ്രീ വനിതകളെയും തൊഴിലുറപ്പ് അമ്മമാരെയും വേതനം നൽകില്ല എന്ന് പറഞ്ഞു വിരട്ടി നവകേരളസദസ്സിലും വനിതാ മതിലിലും നിർബന്ധമായി മണിക്കൂറുകൾ പങ്കെടുപ്പിക്കുന്നതല്ല വിപ്ലവം, ഇതാണ് യഥാർത്ഥ വിപ്ലവം'; കെ എസ് ശബരീനാഥൻ

'എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം പാളി, ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്: പി രാജീവ്