പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യം; രണ്ടും കൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിർണായക പോരാട്ടം. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ശ്രമിക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇന്ന്‌ ഈസ്റ്റ് ബംഗാളിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ജയം മാത്രം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ തട്ടകത്തിലിറങ്ങുന്നത്. പശ്ചിമ ബം​ഗാളിലെ സാൾട്ട്‌ ലേക്ക് സ്‌റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് കിക്കോഫ്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തിൽ പത്തുപേരുമായി പൊരുതി ഗോൾരഹിത സമനില നേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്. അവസാന മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവും ടീം നേടിയിട്ടുണ്ട്. പതിനേഴ് മത്സരങ്ങളിൽ 21 പോയിന്റുമായി നിലവിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയിൽ നേടിയ വിജയം ആവർത്തിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. ഇന്നത്തെ മത്സരത്തിൽ മികച്ച മത്സരഫലം സ്വന്തമാക്കിയാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാധ്യതകൾ വർധിപ്പിക്കാൻ സാധിക്കും. ഏഴ് മത്സരങ്ങൾ ബാക്കി നിൽക്കെ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് സാധ്യതകൾ ഇപ്പോഴും സജീവമാണ്.

നിലവിൽ 37 പോയിന്റുമായി മോഹൻ ബഗാൻ ആണ് ലീഗിൽ ഒന്നാമത് നിൽക്കുന്നത്. 30 പോയിന്റുള്ള എഫ് സി ഗോവയാണ് രണ്ടാമത്. ലീഗിൽ ആദ്യ രണ്ട് സ്ഥാനത്തുള്ളവർ നേരിട്ട് സെമി ഫൈനൽ യോഗ്യത നേടുമ്പോൾ മൂന്ന് മുതൽ ആറ് സ്ഥാനത്തുള്ളവർ പ്ലേ ഓഫ് കളിക്കണം. അവശേഷിക്കുന്ന ഏഴ് മത്സരങ്ങളിൽ നാലോ അഞ്ചോ ജയം നേടിയാൽ ആദ്യ ആറുസ്ഥാനങ്ങളിൽ ഇടം നേടി പ്ലേ ഓഫിന് യോഗ്യത നേടാൻ ടീമിന് സാധ്യത തെളിഞ്ഞേക്കും. 16 മത്സരങ്ങളിൽ 14 പോയിന്റുമായി 11-ാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്