'കട്ട കലിപ്പിൽ എർലിംഗ് ഹാലൻഡ് നിറഞ്ഞാടി'; താരത്തെ വാനോളം പ്രശംസിച്ച് സിറ്റി പരിശീലകൻ

ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തി.
മത്സരത്തിൽ ഗംഭീര പ്രകടനം നടത്തിയ താരം എർലിംഗ് ഹാലാൻഡ് ആയിരുന്നു. വീണ്ടുമൊരു ഹാട്രിക്ക് നേട്ടം കൂടി അദ്ദേഹം സ്വന്തമാക്കി. ഈ വർഷത്തെ സീസൺ തുടങ്ങി രണ്ടാമത്തെ തവണയാണ് താരം ഹാട്രിക്ക് നേടുന്നത്. ഹാലൻഡിന്റെ ഈ നേട്ടത്തെ കുറിച്ച് പരിശീലകനായ പെപ് ഗാർഡിയോള സംസാരിച്ചു.

പെപ് ഗാർഡിയോള പറയുന്നത് ഇങ്ങനെ”

“ഹാലൻഡിനെ തടയാൻ സാധിക്കാത്ത ഒരു താരമാണ്. അദ്ദേഹത്തെ തടയാൻ കഴിയുന്ന ഒരു സെൻട്രൽ മിഡ്‌ഫീൽഡറും ഇപ്പോൾ ഇല്ല. തോക്കിൻ മുനയിൽ നിർത്തിയാൽ പോലും ഹാലൻഡിനെ തടയാൻ സാധിക്കില്ല. അസാധ്യമാണ്, അദ്ദേഹം അത്രയും പവർഫുൾ ആണ്. അദ്ദേഹം തന്റെ ജോലി തുടരട്ടെ. നമ്മൾ അതിനുള്ള ഫ്രീഡം ആണ് നൽകേണ്ടത്. 3 ഗോളുകൾ അദ്ദേഹം നേടി. ഒരുതവണ പോലും അവസരം നഷ്ടപ്പെടുത്തിയില്ല. എല്ലാ അർത്ഥത്തിലും മികച്ച പ്രകടനമാണ് ഹാലൻഡ് ഇന്ന് നടത്തിയിട്ടുള്ളത് “ സിറ്റി പരിശീലകൻ പറഞ്ഞു.

ഇപ്പോൾ നടക്കുന്ന പ്രീമിയർ ലീഗിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് ഹാലൻഡ് കളിച്ചിട്ടുള്ളത്. അതിൽ നിന്ന് തന്നെ അദ്ദേഹം 7 ഗോളുകളും നേടി കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളിലും താരം മികച്ച പ്രകടനം നടത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലീഗ് അവസാനിക്കുമ്പോൾ ഇത്തവണത്തെ ഗോൾഡൻ ബൂട്ട് പുരസ്‌കാരം സ്വന്തമാക്കാനുള്ള അവസരം എർലിംഗ് ഹാലൻഡിനാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ