ഒറ്റ അടിക്ക് നഷ്ടം 15 പോയിന്റ്, എന്ത് ചെയ്യുമെന്നറിയാതെ യുവന്റസ്; പോയിന്റുകൾ വെട്ടിക്കുറച്ചത് ഈ കാരണം കൊണ്ട്

പ്ലസ്‌വാലൻസ കേസിലെ വിധിയുടെ ഫലമായി സീരി എ ഭീമൻമാരായ യുവന്റസിന് 15 പോയിന്റ് കുറച്ച് നൽകാനുള്ള FIGC പ്രോസിക്യൂട്ടറുടെ അഭ്യർത്ഥന ഫെഡറൽ കോടതി ഓഫ് അപ്പീൽ അംഗീകരിച്ചു. അതോടെ 15 പോയിന്റുകൾ നഷ്‌ടമായ ടീം ഇപ്പോൾ പത്താം സ്ഥാനത്തായി.

FIGC പ്രോസിക്യൂട്ടറുടെ ഓഫീസ് അടുത്തിടെ പ്ലസ്വലെൻസ കേസ് വീണ്ടും തുറക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചു, അനധികൃതമായി വർധിച്ച മൂല ധനത്തിന്റെ പേരിലാണ് ഇപ്പോൾ ഇങ്ങനെ ഒരു വിധി വന്നിരിക്കുന്നത്. സമീപകാലത്ത് നടന്ന ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോൾ ഇത്തരം വിധി വന്നിരിക്കുന്നത്.

ടീം ഇപ്പോൾ അപ്പീലിന് പോകുന്നുണ്ട് എന്നാണ് റിപോർട്ടുകൾ. അനുകൂലമായി മാറിയില്ലെങ്കിൽ അത് ടീമിന് വലിയ നഷ്ടമായിരിക്കും ഉണ്ടാവുക എന്നും വ്യക്തമാണ്. കേസിൽ ഉൾപ്പെട്ടതിന് ടോട്ടൻഹാമിന്റെ ഫുട്ബോൾ ഡയറക്ടർ ഫാബിയോ പരാറ്റിസിക്കും രണ്ടര വർഷത്തെ വിലക്ക് ലഭിച്ചിട്ടുണ്ട്. പരാറ്റിസി 2021 വരെ സീരി എ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

മൊത്തത്തിൽ, 62 ട്രാൻസ്ഫറുകൾ കമ്മിറ്റി പരിശോധിച്ചു, അതിൽ 42 എണ്ണവും യുവന്റസുമതി ബന്ധപ്പെട്ടതാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ