'60 കോടി രൂപ ജീവനാംശമോ?'; സത്യാവസ്ഥ ഇതാണ്, ചഹല്‍-ധനശ്രീ വര്‍മ്മ വിവാഹമോചനം പുതിയ വഴിത്തിരിവില്‍

വിവാഹമോചനത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലില്‍ നിന്ന് 60 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ തള്ളി ധനശ്രീ വര്‍മയുടെ കുടുംബം. വിഷയത്തെ ചുറ്റിപ്പറ്റിയുള്ള എല്ലാ ഊഹാപോഹങ്ങളും നിരസിച്ചുകൊണ്ട് അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് കുടുംബം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, കുടുംബം റിപ്പോര്‍ട്ടുകള്‍ തള്ളുകയും തെറ്റായ അവകാശവാദങ്ങളില്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ധനശ്രീ ഒരിക്കലും അത്തരത്തിലുള്ള ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.

‘ജീവനാംശം സംബന്ധിച്ച കണക്ക് സംബന്ധിച്ച് അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ പ്രചരിക്കുന്നതില്‍ ഞങ്ങള്‍ അഗാധമായി അസ്വസ്തരാണ്. അത്തരമൊരു തുക ഇതുവരെ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ല. ഈ കിംവദന്തികളില്‍ ഒരു സത്യവുമില്ല,’ പ്രസ്താവനയില്‍ പറയുന്നു.

വ്യാഴാഴ്ച്ച ബാന്ദ്രയിലെ കുടുംബ കോടതിയില്‍ ഹാജരായി ഇരുവരും നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് വിരാമമിട്ടു.  വിവാമോചനത്തില്‍ ഒപ്പിടുന്നതിന് മുമ്പ് ഇരുവര്‍ക്കും 45 മിനിറ്റോളം കൗണ്‍സിലിംഗ് ഉണ്ടായിരുന്നു. എന്നാല്‍ അതിനുശേഷവും ഇരുവരും വേര്‍പിരിയുകയാണെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. പൊരുത്തക്കേടുകളുണ്ടാകുന്നുവെന്നും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നുമാണ് വിവാഹമോചനത്തിനുള്ള കാരണമായി രണ്ടു പേരും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തുടര്‍ന്ന് വൈകുന്നേരം 4.30-ഓടെ ജഡ്ജി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചുകൊടുത്തു.

2020 ഡിസംബറിലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. 2023 ജനുവരിയില്‍ തന്റെ അവസാന ഏകദിനവും അതേ വര്‍ഷം ഓഗസ്റ്റില്‍ അവസാന ടി20യും കളിച്ച അദ്ദേഹം നിലവില്‍ ഫോര്‍മാറ്റുകളിലുടനീളം ഇന്ത്യന്‍ ടീമിന് പുറത്താണ്. എന്നിരുന്നാലും, ആഭ്യന്തര ക്രിക്കറ്റില്‍ പ്രത്യേകിച്ച് ഐപിഎല്ലില്‍ അദ്ദേഹം പ്രകടനം തുടരുന്നു. നര്‍ത്തകിയും കൊറിയോഗ്രാഫറുമാണ് ധനശ്രീ.

കഴിഞ്ഞ 18 മാസമായി ചഹലും ധനശ്രീയും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോയും ചെയ്തിരുന്നു. ധനശ്രീയ്ക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും ചഹല്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ