നിനക്കൊന്ന് പൊട്ടികരഞ്ഞൂടെ റിസ്‌വാനെ, ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൽ പാക്കിസ്ഥാൻ താരം; സംഭവം ഇങ്ങനെ

ഇപ്പോൾ നടക്കുന്ന ബിഗ് ബാഷ് ലീഗിൽ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൽ നിൽക്കുകയാണ് മുൻ പാക്കിസ്ഥാൻ നായകൻ മുഹമ്മദ് റിസ്‌വാൻ. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ റിസ്‌വാനെ നിർബന്ധപൂർവം റിട്ടയർ ഹർട്ട് ചെയ്യിപ്പിച്ച് ബിഗ് ബാഷ് ടീമായ മെൽബൺ റെനഗേഡ്സ്. സിഡ്നി തണ്ടറിനെതിരായ മത്സരത്തിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയ പാക് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ റിസ്‌വാൻ 23 പന്തുകളിൽ 26 റൺസാണ് നേടിയത്.

ഇന്നേ വരെ ഒരു ബാറ്റ്‌സ്മാനെയും മനഃപൂർവം റിട്ടയർ ഹർട്ട് ചെയ്യിപ്പിച്ച് പുറത്താക്കിയിട്ടില്ല എന്നാണ് ആരാധകരുടെ വാദം. ക്യാപ്റ്റനായ വിൽ സതർലാൻഡ് വന്നാണ് താരത്തിനോട് റിട്ടയർ ഹർട്ടായി മടങ്ങാൻ നിർദേശിച്ചത്. സിഗ്നൽ ലഭിച്ചതിനുശേഷം റിസ്വാൻ തല കുനിച്ച് പവലിയനിലേക്ക് മടങ്ങി.

എന്നാൽ റിസ്‌വാൻ മടങ്ങിയിട്ടും കാര്യമായ പുരോഗതിയുണ്ടായില്ല. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് മെൽബൺ നേടിയത്. ഡി എൽ എസ് മെത്തേഡ് പ്രകാരം പുതുക്കിയ നിശ്ചയിച്ച വിജയ ലക്ഷ്യമായ 140 റൺസ് ആറ് വിക്കറ്റ് നഷ്ടത്തിൽ സിഡ്‌നി മറികടന്നു.

Latest Stories

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം