എനിക്ക് 30-32 വയസ്സുള്ളപ്പോള്‍ നിങ്ങള്‍ക്കത് ചെയ്യാം, ഇപ്പോള്‍ മിണ്ടരുത്; സ്വരം കടുപ്പിച്ച് പന്ത്

സമീപകാലത്തായി മോശം ഫോമിന്റെ പേരില്‍ ഏറെ പഴികേള്‍ക്കുന്ന താരമാണ് ഋഷഭ് പന്ത്. മോശം ഫോമിലായിരുന്നിട്ടും താരത്തിന് തുടരെ തുടരെ അവസരം നല്‍കുന്നതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോശം പ്രകടനത്തെ കുറിച്ചുള്ള ഹര്‍ഷ ഭോഗ്ലയുടെ ചോദ്യത്തോട് തെല്ലു ദേഷ്യത്തോടെ പ്രതികരിച്ചിരിക്കുകയാണ് താരം. വീരേന്ദര്‍ സെവാഗിനോട് താരതമ്യപ്പെടുത്തിയായിരുന്നു ചോദ്യം.

സര്‍, റെക്കോര്‍ഡ് ഒരു നമ്പര്‍ മാത്രമാണ്. എന്റെ വൈറ്റ്-ബോള്‍ ക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ അത്ര മോശമല്ല. താരതമ്യത്തിന് ഇപ്പോള്‍ അര്‍ത്ഥമില്ല, എനിക്ക് 24-25 വയസ്സ് മാത്രമേ ഉള്ളൂ. നിങ്ങള്‍ക്ക് താരതമ്യം ചെയ്യണമെങ്കില്‍, എനിക്ക് 30-32 വയസ്സുള്ളപ്പോള്‍ നിങ്ങള്‍ക്കത് ചെയ്യാം. അതിനുമുമ്പ്, താരതമ്യത്തില്‍ കാര്യമില്ല- സ്വരം കടുപ്പിച്ച് പന്ത് പറഞ്ഞു.

ടി20യില്‍ ഓപ്പണ്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഏകദിനത്തില്‍ നാലിലോ അഞ്ചിലോ ബാറ്റ് ചെയ്യാനാണ് ആഗ്രഹം. ടെസ്റ്റില്‍ ഞാന്‍ അഞ്ചാം നമ്പറില്‍ മാത്രമാണ് ബാറ്റ് ചെയ്യുന്നത്. വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഗെയിം പ്ലാന്‍ മാറുന്നു, എന്നാല്‍ അതേ സമയം, ടീമിന് ഏറ്റവും മികച്ചത് എന്താണെന്ന് കോച്ചും ക്യാപ്റ്റനും ചിന്തിക്കുന്നു. എവിടെ അവസരം ലഭിച്ചാലും എന്റെ കഴിവിന്റെ പരമാവധി ചെയ്യാന്‍ ഞാന്‍ ശ്രമിക്കുമെന്നും പന്ത് കൂട്ടിച്ചേര്‍ത്തു.

ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന മൂന്നാം ഏകദിന മത്സരത്തിലും പന്ത് നിരാശപ്പെടുത്തി. നാലാമനായി ക്രീസിലെത്തിയ റിഷഭ് 16 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 10 റണ്‍സ് മാത്രമാണ് നേടിയത്. ഡാരില്‍ മിച്ചലിന്റെ ഷോട്ട് ബോളില്‍ അനാവശ്യ പുള്‍ഷോട്ടിന് ശ്രമിച്ച് ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച് നല്‍കിയാണ് റിഷഭ് പുറത്തായത്.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല